വെറും 5 മിനിറ്റിനുള്ളിൽ തയ്യാറാക്കാം പലഹാരം. വളരെ ചിലവുകുറഞ്ഞതും, അധികം ചേരുവുകൾ വേണ്ടാത്തതുമായ വിഭവം.

ഗോതമ്പു പൊടി ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം തയ്യാറാക്കാം. ഈ പലഹാരം ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് നിങ്ങളുടെ എരുവിന് അനുസരിച്ച് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചേർക്കുക.

ഇതോടൊപ്പം അര ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾസ്പൂൺ മോസറില്ല ചീസും രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു അൽപം പാൽ ചേർത്ത് ചപ്പാത്തി പരത്തുന്ന മാവിനേക്കാളും കട്ടി കുറവിൽ കുഴച്ചെടുക്കുക. കുഴച്ചു വച്ചിരിക്കുന്ന മാവ് ഒരു ചപ്പാത്തിപ്പലകയിൽ വെച്ച് കട്ടിയുള്ള രീതിയിൽ പരത്തിയെടുക്കുക.

പരത്തി വച്ചിരിക്കുന്ന മാവ് നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന ഓരോ കഷണങ്ങളും ഇട്ടുകൊടുത്ത് ഫ്രൈ ചെയ്യുക.

തീ ചുരുക്കി വെച്ച് ഒരു വശം നന്നായി മൊരിയിച്ചെടുക്കുക. ശേഷം മറിച്ചിട്ട് മറുവശവും മൊരിയിപിക്കുക. ഇരുവശത്തും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ ഇതിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് മാറ്റുവുന്നതാണ്. ശേഷം ചെറുചൂടിൽ കഴിക്കാം.

Credits : Amma Secret Recipes

x