കോഴി മുട്ടയും ഗോതമ്പുപൊടിയും ഉണ്ടോ? എങ്കിൽ ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം.

ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. ഒരു ബൗളിലേക്ക് ഒരു കപ്പു ഗോതമ്പുപൊടി ചേർക്കുക. ഇതിലേക്ക് കാൽ കപ്പ് മൈദ പൊടിയും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കണം.

മറ്റൊരു പാത്രത്തിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക, ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കിയെടുക്കുക.

ഉരുളകളായിരിക്കുന്ന ഓരോ മാവും സാധാരണ ചപ്പാത്തി പരത്തുന്ന രീതിയിൽ തന്നെ പരത്തിയെടുക്കുക. വളരെ കട്ടി കുറഞ്ഞ രീതിയിൽ പരത്താൻ ശ്രദ്ധിക്കുക. പരത്തി വച്ചിരിക്കുന്ന ഓരോ മാവിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിൽ നിന്നും കുറേശ്ശെ ഒഴിക്കുക. ശേഷം ത്രികോണാകൃതിയിൽ മൂന്നു ഭാഗത്തുനിന്നും മുകളിലേക്ക് മടക്കി വയ്ക്കുക.

ഉള്ളിൽ വെച്ചിരിക്കുന്ന മിക്സ് പുറമേ പോകാതെ നോക്കണം. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കാൻ വെക്കുക. വെളിച്ചെണ്ണ നന്നായി തിളച്ചതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് ചേർത്ത മാവ് ഇറക്കി ഫ്രൈ ചെയ്തെടുക്കുക.

ഒരുവശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറുവശം മോരിയിപ്പിക്കാവുന്നതാണ്. ഇരുവശവും നന്നായി വെന്തുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. കറി ഒന്നുമില്ലാതെ കഴിക്കാൻ സാധിക്കുമെന്നാണ് മറ്റൊരു സവിശേഷത.

Credit : She Book

x