ഗോതമ്പു പൊടിയും തേങ്ങയും ഉണ്ടെങ്കിൽ ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കി നോക്കൂ.

ഒരു ബൗളിലേക്ക് 2 കപ്പ് ഗോതമ്പ് പൊടി ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതോടൊപ്പം ഒരു നുള്ള് ഉപ്പും ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചെറു ചൂട് വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കുക.

വെള്ളത്തിനുപകരം ചെറു ചൂട് പാലും ഒഴിച്ച് കുഴച്ച് എടുക്കാവുന്നതാണ്. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചതിനു ശേഷം അരമണിക്കൂർ മാറ്റിവെക്കുക. ഒരു കപ്പ് തേങ്ങ ചിരകിയത് മറ്റൊരു പാത്രത്തിലേക്ക് ചേർക്കുക. ഇതിലേക്ക് നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര പൊടിച്ച് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ടൂട്ടി ഫ്രൂട്ടിയും ചേർക്കുക.

ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക. ഇതിലേക്ക് അര ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കി എടുക്കുക. അര മണിക്കൂറിന് ശേഷം നേരത്തെ മാറ്റിവെച്ചിരുന്ന മാവ് എടുക്കുക. ശേഷം മുഴുവൻ മാവും ഒരുമിച്ച് പരത്തിയെടുക്കുക. വളരെ കട്ടി കുറഞ്ഞ രീതിയിൽ പരത്തി എടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഒരു ഗ്ലാസ് ഉപയോഗിച്ച് വൃത്താകൃതിയിൽ മുറിച്ചെടുക്കുക.

മുറിച്ചുമാറ്റിയ ഓരോ കഷ്ണത്തിന്റെയും മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വച്ചിരുന്ന തേങ്ങ മിക്സിൽ നിന്നും കുറേശ്ശെ വെക്കുക. ശേഷം മറ്റൊരു കഷ്ണം പരത്തിയത് എടുത്ത് ഇതിന്റെ മുകൾ വശത്ത് വെച്ച് എല്ലാ അരികും ഒട്ടിക്കുക. ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നന്നായി തിളപ്പിക്കുക, വെളിച്ചെണ്ണ ചൂടാക്കിയശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരുന്ന തേങ്ങ നിറച്ച മാവ് ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇരുവശവും നന്നായും മൊരിയുന്ന രീതിയിൽ ഫ്രൈ ചെയ്യണം. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : She Book

x