വളരെ സോഫ്റ്റ്‌ ആയ ഗോതമ്പ് പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

വളരെ എളുപ്പം വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് ഗോതമ്പു പുട്ട് തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. വളരെ സോഫ്റ്റ് ആയിരിക്കുന്ന പുട്ട് ആണിത്. ഒരു ഗ്ലാസ് ഗോതമ്പുപൊടി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് കാൽക്കപ്പ് ചോറ് ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി പൊടിച്ചെടുക്കുക.

പൊടിച്ചെടുത്ത് ഈ പൊടി മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യാനുസരണം തേങ്ങ ചേർക്കുക. കൂടുതൽ തേങ്ങ ചേർക്കുകയാണെങ്കിൽ ഉണ്ടാക്കുന്ന പലഹാരത്തിന് കൂടുതൽ മധുരം ആയിരിക്കുന്നു. ഏകദേശം മുക്കാൽ കപ്പ് തേങ്ങ മതിയാവും.

തയ്യാറാക്കിയ ഈ കൂട്ട് ഒരു പുട്ട് കുറ്റിയിലേക്ക് നിറയ്ക്കുക. ശേഷം ആവി കയറ്റി എടുക്കുക. പുട്ടുകുറ്റി ഇല്ലെങ്കിൽ രണ്ട് ഗ്ലാസിൽ നിറച്ച് ഇഡ്ഡലിത്തട്ടിൽ വെച്ച് ആവിയിൽ വേവിച്ച് എടുത്താൽ മതിയാകും. 10 മിനിറ്റ് ആവി കയറ്റി വേവിച്ചെടുത്താൽ തന്നെ ഇത് കഴിക്കാവുന്നതാണ്. വളരെ എളുപ്പം തന്നെ വെറും രണ്ട് കൂട്ട് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഗോതമ്പു പുട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറുചൂടിൽ കഴിക്കാവുന്നതാണ്.

Credits : ladies planet by ramshi

x