ഗോതമ്പു പൊടി ഉപയോഗിച്ച് പഞ്ഞി പോലത്തെ പുട്ട്. വളരെ എളുപ്പം

ഗോതമ്പു പൊടി ഉപയോഗിച്ച് പഞ്ഞി പോലത്തെ പുട്ട് തയ്യാറാക്കാം. വെറും 5 മിനിറ്റിനുള്ളിൽ തന്നെ ഇത് ചെയ്തെടുക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് ചേർക്കുക.

ശേഷം ഇവ ആവിയിൽ എട്ട് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ചൂടാറിയതിനു ശേഷം ഒരു ടീസ്പൂൺ ഉപയോഗിച്ച് ഇവ വേർതിരിക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ ഇവ നന്നായി മിക്സിയിൽ പൊടിച്ചെടുക്കുക.
ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേങ്ങയും, രണ്ട് ടേബിൾസ്പൂൺ ചോറും, ആവശ്യത്തിന് ഉപ്പും ചേർത്ത് പൊടിച്ച് എടുക്കുക.

കൈ കൊണ്ട് പിടിക്കുമ്പോൾ കട്ട ആവുന്ന രീതിയിൽ വേണം ഇവ പൊടിച്ചെടുക്കുവാൻ. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു പുട്ട് കുറ്റിയിലേക്ക് അല്പം തേങ്ങ ചിരവിയത് നിറയ്ക്കുക.

ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന ഗോതമ്പു പൊടിയുടെ മിക്സ് ചേർക്കുക. ശേഷം തേങ്ങ ചിരകിയത് ചേർക്കുക. സാധാരണ പുട്ട് ഉണ്ടാക്കുന്ന രീതിയിൽ തന്നെയാണ് ഇവയും ഉണ്ടാക്കേണ്ടത്. ശേഷം ഇവ 5 മിനിറ്റ് ആവിയിൽ വേവിക്കുക . നന്നായി വെന്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Evas world

x