ഗോതമ്പുപൊടിയും പഴവും ഉപയോഗിച്ച് ഒരു അടിപൊളി പഴംപൊരി ഉണ്ടാക്കിയാലോ. 10 മിനിറ്റ് മതി.

ഗോതമ്പുപൊടിയും പഴവും ഉപയോഗിച്ച് പഴംപൊരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ബൗളിലേക്ക് അരക്കപ്പ് ഗോതമ്പുപൊടി ചേർത്ത് ഇതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ആവശ്യത്തിന് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക. ഒരു ടേബിൾസ്പൂൺ പഞ്ചസാരയാണ് ഇവിടെ ചേർക്കുന്നത്. ഇതിനോടൊപ്പം ഒരു നുള്ള് ഉപ്പും ചേർക്കുക.

ഈ മിക്സിന് ഒരു കളർ ലഭിക്കുന്നതിനായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് ആവശ്യമായ വെള്ളം ചേർത്തുകൊണ്ട് ഒന്നും കൂടി നല്ല രീതിയിൽ മിക്സ് ചെയ്യുക. സാധാരണ പഴംപൊരി ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കൂട്ടിന്റെ അതെ അളവിൽ തന്നെ വെള്ളം കലർത്തിയാൽ മതിയാവും. ഈ കൂട്ടിന്റെ പ്രധാനപ്പെട്ട ചേരുവ തേങ്ങ ചിരകിയത് ചേർത്തതാണ്.

ഇതിലേക്ക് നിങ്ങളുടെ ഇഷ്ട്ടത്തിന് കാൽ ടീസ്പൂണോളം ബേക്കിംഗ് സോഡ ചേർക്കാവുന്നതാണ്. ബേക്കിംഗ് സോഡാ ഉപയോഗിക്കാതെയും മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. നന്നായി പഴുത്ത രണ്ടു നേന്ത്രപ്പഴം പഴംപൊരി ഉണ്ടാക്കുവാൻ അരിയുന്ന രീതിയിൽ അരിഞ്ഞെടുക്കക. ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് തിളപ്പിക്കുക.

എണ്ണ ചൂടായതിനു ശേഷം, മുറിച്ചു വച്ചിരിക്കുന്ന ഓരോ പഴ കഷണങ്ങളും നേരത്തെ ഉണ്ടാക്കി വച്ചിരുന്ന തേങ്ങ ഗോതമ്പ് മിക്സ്സിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇറക്കി കൊടുക്കാം. ഒരു സൈഡ് ക്രിസ്പിയായി വരുന്നതുവരെ ഫ്രൈ ചെയ്യാവുന്നതാണ്. ശേഷം മറ്റു സൈഡും ക്രിസ്പിയായി ഫ്രൈ ചെയ്തെടുക്കുക. രണ്ട് സൈഡും നന്നായി മൊരിഞ്ഞാൽ ഇത് ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത്രയും എളുപ്പത്തിൽ വൈകുന്നേര കടി ഉണ്ടാക്കി എടുക്കാവുന്നതാണ്.

Credit : Remya’s Food Corner

x