ഗോതമ്പു പൊടി കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം. വെറും 3 ചേരുവകൾ മാത്രം.

ഒരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പു പൊടി ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചെറു ചൂടുവെള്ളം ഉപയോഗിച്ചാണ് കുഴച്ചെടുക്കേണ്ടത്. കുഴച്ചെടുത്ത മാവ് അര മണിക്കൂർ മാറ്റി വയ്ക്കുക.

ഒരു കപ്പ് തേങ്ങ ചിരകിയത് ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര പൊടിച്ചത് ചേർക്കുക. ഒരു നുള്ള് ഏലക്കാ പൊടിയും അര ടീസ്പൂൺ നെയ്യും ഇതിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവ് ഒരുമിച്ചു പരത്തുക.

മൊത്തത്തിൽ കുറച്ച് കട്ടിയുള്ള രീതിയിലാണ് പരത്തി എടുക്കേണ്ടത്. ശേഷം ഒരു ഗ്ലാസ് മറ്റോ ഉപയോഗിച്ച് റൗണ്ട് ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം മുറിച്ചു വച്ചിരിക്കുന്ന മാവിൽ നിന്ന് ഒരു കഷണം എടുത്ത് നേരത്തെ തേങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ കൂട്ടിൽ നിന്നും ഒരല്പം എടുത്ത് ഇതിനു മുകളിൽ വയ്ക്കുക.

ശേഷം മറ്റൊരു മാവിന്റെ വൃത്താകൃതിയിൽ പരത്തി വച്ചിരിക്കുന്ന കഷണം എടുത്ത് ഇതിന്റെ മുകൾവശത്ത് വെച്ച് അടിയിലെ മാവുകൊണ്ട് ഒട്ടിച്ചെടുക്കുക. ഉള്ളിൽ വെച്ചിരിക്കുന്ന തേങ്ങാ ചിരകിയതിന്റെ കൂട്ട് പുറമേ പോകാതെ നോക്കണം. ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന തേങ്ങ നിറച്ച മാവ് ഫ്രൈ ചെയ്ത് എടുക്കുക. ഇരു വശവും നന്നായി മൊരിയുന്ന രീതിയിൽ ഫ്രൈ ചെയ്യണം. ഇതേ രീതിയിൽ ബാക്കിയുള്ളതും ഫ്രൈ ചെയ്തെടുത്ത് കഴിക്കാവുന്നതാണ്.

Credits : She Book

x