ഗോതമ്പു പൊടി ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പലഹാരം തയ്യാറാക്കാം.

ഗോതമ്പു പൊടി ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പലഹാരം തയ്യാറാക്കിയാലോ. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കോഴിമുട്ട ഒരു മിക്സിയുടെ ജാറിലേക്ക് പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു കപ്പ് (250 gram) ഗോതമ്പു പൊടിയും ചേർക്കുക. ഇതോടൊപ്പം ചീകിയി ശർക്കര മുക്കാൽ കപ്പ് ചേർക്കുക.

ഫ്ലെവറിന് ആവശ്യമായ ഏലയ്ക്കാപ്പൊടി അര ടീസ്പൂണും, ഒരു നുള്ള് ഉപ്പും ചേർക്കുക. ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളവും ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കാൻ വയ്ക്കുക ഇതിലേക്ക് ഒരു സ്പൂൺ നെയ്യും ചേർക്കുക. നെയ്യ് ചൂടായി വരുമ്പോൾ ഇതിലേക്ക് അരക്കപ്പ് അരിഞ്ഞെടുത്ത നാളികേരം ചേർക്കുക. തേങ്ങയുടെ നിറം ഗോൾഡൻ കളർ ആകുന്നതുവരെ ഇളക്കുക.

ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിഞ്ഞ ബദാമും, ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരിയും ചേർത്ത് ഇളക്കുക. മറ്റൊരു പാത്രത്തിൽ മൂന്ന് ചെറിയ പഴം അരിഞ്ഞുവയ്ക്കുക. അരിഞ്ഞെടുത്ത ഈ പഴം പാനിലേക്ക് ചേർത്ത് ചെറുതായി വെന്ത് ഉടയുന്നത് വരെ ഇളക്കുക. തയ്യാറാക്കിയ ഈ കൂട്ട് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ഗോതമ്പു മാവിനെ കൂട്ടിലേക്ക് ചേർത്ത് ഇളക്കുക.

ഇത് മറ്റൊരു കേക്ക് ടിന്നിൽ അൽപം നെയ്യ് പുരട്ടി അതിൽ ഒഴിക്കുക. ശേഷം ആവി കയറ്റി വേവിക്കുക. തീ ചുരുക്കി വെച്ച് അര മണിക്കൂർ അവിയിൽ വേവിക്കണം. ശേഷം തീ കെടുത്തി തണുക്കാൻ വെക്കുക. നന്നായി ചൂടാറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ചു കഴിക്കാവുന്നതാണ്.

Credits : Amma Secret recipes

x