പഞ്ഞി പോലെ ഇരിക്കുന്ന പലഹാരം തയ്യാറാക്കാം.

രണ്ടു കപ്പു ഗോതമ്പുപൊടി ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര പൊടിയും, കാൽ ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റു, ആവശ്യത്തിന് ചെറു ചൂട് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചൂടു വെള്ളത്തിനു പകരം ചെറുചൂടുള്ള പാലും ഉപയോഗിക്കാവുന്നതാണ്. വളരെ സോഫ്റ്റിൽ കുഴച്ച് എടുക്കണം. ഇതൊരു ഒരു മണിക്കൂർ മാറ്റി വെക്കുക.

ഒരു മണിക്കൂറിന് ശേഷം ഉണ്ടാക്കി വെച്ചിരിക്കുന്ന ഈ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരട്ടി എടുക്കുക. ഒരു പ്ലേറ്റിന്റെ മുകൾ വശത്തായി ബട്ടർ പേപ്പർ വച്ച് അതിൽ നേരത്തെ തയ്യാറാക്കി കുഴച്ചു വച്ചിരിക്കുന്ന ഉരുളകൾ ഓരോന്നായി അടുപ്പിച്ച് വെക്കുക. എല്ലാ ഉരുളകളും ഒട്ടിയിരിക്കുന്നു രീതിയിലായിരിക്കണം വെക്കേണ്ടത്. ഒരു ഗ്ലാസ്സിൽ ഒരു കോഴി മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്യുക.

ഈ ബീറ്റ് ചെയ്ത് എടുത്ത ഈ കോഴിമുട്ട നേരത്തെ ഉരുളകളാക്കി അടുപ്പിച്ച് വെച്ചിരിക്കുന്ന മാവിന്റെ മുകൾ വശത്തായി തേച്ച് കൊടുക്കുക. പലഹാരത്തിന് നിറം ലഭിക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇവ വേവിച്ച് എടുക്കുന്നതിനായി ഒരു ഫ്രൈ പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ഉരുളകളാക്കി മാവ് വച്ചിരിക്കുന്ന പാത്രം ഇറക്കിവയ്ക്കുക.

ശേഷം തീ ചുരുക്കി വെച്ച് അര മണിക്കൂർ മൂടി വെച്ച് അവിയിൽ വേവിക്കുക. ഒരു വശം നന്നായി വെന്തുകഴിഞ്ഞാൽ മറിച്ചിട്ട് മറുവശവും വേവിക്കാവുന്നതാണ്. ഇരുവശവും നന്നായി വെന്തുകഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.വളരെ എളുപ്പം ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് പഞ്ഞി പോലത്തെ പലഹാരം തയ്യാറായിരിക്കുകയാണ്.

Credits : she book

x