വൈകിട്ടത്തെ ചായക്ക് ഇതൊരെണ്ണം മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന പലഹാരം.

ഒരു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞു ചേർക്കുക. ഒരു ചെറിയ ക്യാരറ്റ് ഗ്രയിന്റ് ചെയ്തതും ഇതിലേക്ക് ചേർക്കുക. ഇതോടൊപ്പം അര കപ്പ് ക്യാബേജ് ചെറുതായി നീളത്തിൽ അരിഞ്ഞതും ചേർക്കുക. ഇതിലേക്ക് വേണമെങ്കിൽ വേറെ പച്ചക്കറികളും ചേർക്കാം. ശേഷം എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കുക.

അര ടീസ്പൂൺ ഈസ്റ്റു ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടകൾ ഇല്ലാതെ കലക്കിയെടുക്കുക. ഒരു കപ്പ് ഗോതമ്പുപൊടി ഒരു കപ്പ് വെള്ളം എന്ന രീതിയിലാണ് വെള്ളം എടുത്തിരിക്കുന്നത്. കലക്കിയെടുത്ത ഈ മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

വെളിച്ചെണ്ണ തിളച്ചതിനുശേഷം ഇതിലേക്ക് ഒരു തവി ഇറക്കിവെച്ച് ചൂടാക്കുക. ചൂടാക്കിയ ഈ തവി പുറത്തേക്ക് എടുത്ത് ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചേർക്കുക. മാവ് തവിയിലിരുന്ന് ചെറുതായി ഒന്ന് മൊരിയുമ്പോൾ എണ്ണയിലേക്ക് ഇറക്കിവെച്ച് മറുവശവും മൊരിയിപ്പിക്കുക. ശേഷം തവിയിൽ നിന്നും ഇത് എണ്ണയിലേക്ക് ഇടാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ പലഹാരത്തിന് നല്ല ഷേപ്പ് ലഭിക്കുന്നതാണ്. ഇങ്ങനെ എണ്ണയിലേക്ക് ഇട്ട് മാവ് നന്നായി എല്ലാവശവും മൊരിഞ്ഞു വരുമ്പോൾ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ബാക്കിയുള്ള മാവും ഇതേപോലെ തന്നെ ചെയ്യുക. ചൂടാറുന്നതിനു മുന്നേ ചെറുചൂടിൽ ഇത് ചായയോടൊപ്പം കഴിക്കാവുന്നതാണ്.

Credits : Amma Secret recipes