ഗോതമ്പു പൊടിയും തേങ്ങയും ഉപയോഗിച്ച് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം. വളരെ എളുപ്പം !!

ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. നെയ് ഉരുകി വരുമ്പോൾ ഇതിലേക്ക് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ടു വഴറ്റുക. അൽപനേരം ഇളക്കിയശേഷം ഇതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം മധുരത്തിന് ആവശ്യമായി ഒന്നര ടീസ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കുക.

ശേഷം തീ ചുരുക്കി മാറ്റിവയ്ക്കുക. മറ്റൊരു ബൗളിൽ മൂന്ന് കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് കാൽ കപ്പ് പാലും, മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുട്ട നന്നായി ബീറ്റ് ചെയ്തതിനു ശേഷം ഇതിലേക്ക് കറുത്ത എള്ള് അൽപം ചേർത്ത് മിക്സ് ചെയ്യുക. മറ്റൊരു ബൗളിൽ ഒരു കപ്പ് ഗോതമ്പു പൊടി എടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് ലൂസിൽ കലക്കി എടുക്കുക. ഒരു നോൺസ്റ്റിക്ക് പാൻ ചൂടാക്കാൻ വയ്ക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു തവി മാവൊഴിച്ച് ദോശ പരത്തുക. ഇങ്ങനെ നാല് ദോശ ഉണ്ടാക്കുക. മറ്റൊരു സോസ് പാനിൽ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മുട്ടയുടെ മിക്സിയിൽ ദോശ മുക്കി അടിയിൽ വെക്കുക.

ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വെച്ചിരുന്നു തേങ്ങയുടെ കൂട്ട് ഒരു ലയർ ചേർക്കുക. ഇതിന്റെ മുകളിൽ മറ്റൊരു ദോശ നേരത്തെ ചെയ്തപോലെ മുട്ടയിൽ മുക്കി വയ്ക്കുക. ഇതിന്റെ മുകളിൽ മുട്ടയുടെ മിക്സ് ഒരല്പം ഒഴിച്ച് ബാക്കിയുള്ള തേങ്ങയുടെ മിക്സ് മുകളിൽ ഇടുക. ഇതിനു മുകളിലായി മറ്റൊരു ദോശയും കൂടി മുട്ടയിൽ മുക്കി വയ്ക്കുക. ശേഷം മൂടി വെച്ച് അരമണിക്കൂർ തീ ചുരുക്കി വെച്ച് വേവിക്കുക. അരമണിക്കൂറിന് ശേഷം ഇത് പുറത്തേക്കെടുത്ത് മുറിച്ച് കഴിക്കാവുന്നതാണ്.

Credits : she book