ഗോതമ്പുപൊടിയും പുഴുങ്ങിയ മുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. വളരെ എളുപ്പം വ്യത്യസ്തമായ പലഹാരം തയ്യാറാക്കാം.

ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. മുക്കാൽ കപ്പ് ഗോതമ്പുപൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഇവ എല്ലാം നന്നായി ടിസ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്യുക.

ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇവ നന്നായി കലക്കി എടുക്കുക. പക്കുവടയുടെ മാവിന്റെ കട്ടിയിൽ വേണം കലക്കിയെടുക്കാൻ. കലക്കിയെടുത്ത് മാവേലിക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി പൊടിച്ച് അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ഒരു സബോള ചെറുതായി പൊടിയായി അരിഞ്ഞതും, ഒരു ക്യാരറ്റ് പൊടിയായി അരിഞ്ഞതുംചേർക്കുക.

ഇതോടൊപ്പം ഒരു വേവിച്ച കോഴിമുട്ട പൊടിയായി ഗ്രേറ്റ് ചെയ്ത് ചേർക്കുക. ശേഷം ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്. ഇവ ഒരു അരമണിക്കൂർ മസാല പിടിക്കാൻ മാറ്റിവയ്ക്കുക. മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കാൻ വെക്കുക.

വെളിച്ചെണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ഒരു ടീസ്പൂൺ മാവ് ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. തീ ചുരുക്കി വെച്ച് വേണം ഫ്രൈ ചെയ്യുവാൻ. എല്ലാ വശവും നന്നായി മോരിഞ്ഞ് വന്നാൽ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ചെറുചൂടിൽ ഇത് ചായയ്ക്കൊപ്പം കഴിക്കാവുന്നതാണ്.

Credits : Ladies planet by ramshi

x