വിരുദ്ധാഹാരങ്ങൾ ഏതെല്ലാമാണ് ? ഇവ കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും ? എല്ലാ വിവരങ്ങളും അറിയാം !

ഭക്ഷണകാര്യങ്ങളിൽ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വിരുദ്ധാഹാരമെന്നത്. 18 തരം വിരുദ്ധാഹാരങ്ങൾ ആണ് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നത്. രണ്ട് നല്ല ആഹാരങ്ങൾ ഒരുമിച്ചു കഴിക്കുമ്പോൾ അതിനു വിഷസ്വഭാവം കൈവരുന്നു.

അതുവഴി നിങ്ങളുടെ ശരീരത്തിന് അസുഖങ്ങളും മറ്റു അസ്വസ്ഥതകളും ഉണ്ടാകാൻ സാധ്യത  ഉണ്ട്. ഈ പറഞ്ഞ രണ്ട് ആഹാരങ്ങൾ വേറെ വേറെ കഴിച്ചാൽ യാതൊരു വിധ കുഴപ്പവും ഉണ്ടാകില്ല എന്നു മാത്രമല്ല അതിലുള്ള പോഷകങ്ങൾ നിങ്ങളുടെ ശരീരം ആഗിരണം ചെയ്യുകയും ചെയ്യും. ഒന്നോ രണ്ടോ ദിവസം വിരുദ്ധാഹാരം കഴിച്ചാൽ ഉണ്ടാകുന്ന ഒന്നല്ല ഇതു മൂലമുള്ള പ്രശ്നങ്ങൾ.

തുടർച്ചയായി ഈ ശീലം ഉള്ളവരിലാണ് ഇതു മൂലമുള്ള പ്രശ്നങ്ങൾ കാണുന്നത്. തുടർച്ചയായുള്ള ഇത്തരം ശീലങ്ങൾ മുഖേന നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയുന്നു. തന്മൂലം പെട്ടെന്ന് തന്നെ മറ്റു അസുഖങ്ങൾ നിങ്ങൾക്ക് പിടിപെടാൻ ഇത് കാരണമാകുന്നു. കാലക്രമേണ ഇത് കഴിച്ചു കഴിഞ്ഞാൽ വേറെ പുതിയ രോഗങ്ങൾ ഉണ്ടായി വരുന്നു.

ചർമ്മരോഗങ്ങൾ വരാൻ ചാൻസ് കൂടുതലാണ്. വായുവിന്റെ പ്രശ്നങ്ങൾ നേരിടുന്നു. ശരീരത്തിൽ നീരുണ്ടാകാനും പല മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനും ഇത് വഴി സാധ്യതയുണ്ട്. ശേഷിക്കുറവ്, വന്ധ്യതാ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. 

പാലും പഴവും, മോരും മീനും, തൈരും കോഴി ഇറച്ചിയും, നട്സും ഒലിവ് ഓയിലും, പാലും പുളിയുള്ള പഴങ്ങളും എന്നിവയെല്ലാം വിരുദ്ധ ആഹാരങ്ങളിൽ പെടുന്നു. എണ്ണ ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ല. തേൻ ചൂട് വെള്ളത്തിൽ ഉപയോഗിക്കാൻ പാടില്ല.

ഉരുളക്കിഴങ്ങ് ഡീപ് ഫ്രൈ ചെയ്യാൻ പാടില്ല. തേനും പശുവിൻ നെയ്യും ഒരിക്കലും ഒരേ അളവിൽ എടുത്തു ഉപയോഗിക്കരുത്. രാത്രിയിൽ തൈര് കഴിക്കരുത്. തണുപ്പ് കാലത്ത് തണുത്ത ഭക്ഷണങ്ങൾ ഉപയോഗിക്കരുത്. ചൂട് കാലത്ത് എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല. തുടങ്ങി രണ്ടു തരം ഭക്ഷണ കാര്യങ്ങളിൽ മാത്രം ഒതുങ്ങില്ല വിരുദ്ധാഹാരം എന്നത്.

x