വൈറലായ പലഹാരം. വളരെ എളുപ്പം തയ്യാറാക്കാം.

ഒരു കപ്പ് പച്ചരി ഒരു ബൌളിലേക്ക് ഇടുക. ഇതിലേക്ക് രണ്ടു നുള്ള് ഉലുവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് നന്നായി കഴുകിയെടുക്കുക. ശേഷം വെള്ളം നിറച്ച രണ്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർത്ത അരി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.

ഇതോടൊപ്പം അരക്കപ്പ് ചോറും, കാൽ ടീസ്പൂൺ പെരുംജീരകവും, കാൽടീസ്പൂൺ നല്ല ജീരകവും, അരി കുതിർത്ത് വെച്ചിരുന്ന വെള്ളത്തിൽ നിന്നും മുക്കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ച് എടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അടച്ചു വച്ച് 5 മണിക്കൂർ മാറ്റി വയ്ക്കുക. അഞ്ച് മണിക്കൂറിന് ശേഷം മാവ് നന്നായി പൊന്തി വന്നിട്ടുണ്ടാകും.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒരു പാനിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഒരു സവാള ചെറുതായി അരിഞ്ഞു ചേർക്കുക. ഇതിലേക്ക് 2 പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് ഇളക്കി വഴറ്റുക. ഇതിലേക്ക് രണ്ടു നുള്ള് കായം പൊടിയും ചേർത്ത് ഇളക്കി മിക്സ് ചെയ്ത് അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്.

വഴറ്റി വെച്ചിരിക്കുന്ന മിക്സ് നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. കുഴിയുള്ള ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് അൽപം നെയ്യ് തേച്ചുപിടിപ്പിക്കുക. ശേഷം ഒരു തവി മാവ് ഒഴിക്കുക. ഇത് അടച്ചു വച്ച് ചെറുചൂടിൽ രണ്ട് മിനിറ്റ് വേവിക്കുക. ശേഷം തിരിച്ചിട്ട് മറുവശവും വേവിക്കുക. ഇരു വശവും നന്നായി വെന്തുകഴിഞ്ഞാൽ കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക.

Credits : Sruthis Kitchen