വെള്ളക്കടല വീട്ടിൽ ഉണ്ടോ. എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

രണ്ട് കപ്പ് വെള്ള കടല തലേദിവസം വെള്ളത്തിലിട്ടു കുതിർത്തി വെക്കുക. നന്നായി കഴുകിയെടുത്ത് ഈ വെള്ളക്കടല ഒരു മിക്സിയുടെ ജാറിലേക്ക് വെള്ളമില്ലാതെ ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് സ്പ്രിംഒണിയൻ ചേർക്കുക. ഇതോടൊപ്പം ഒരു കപ്പു മല്ലിയിലയും ചേർക്കുക.

ഇതിലേക്ക് ഒരു സബോളയുടെ പകുതിയും ചേർക്കുക. എട്ട് വെളുത്തുള്ളി അല്ലിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ ജീരകം പൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഗരം മസാലപ്പൊടിയും, ഇതിലേക്ക് ആവശ്യമായ ഉപ്പും, ഒരു ചെറു നാരങ്ങയുടെ പകുതി പിഴിഞ്ഞത്, അര ടീസ്പൂൺ സോഡാപ്പൊടിയും ചേർത്ത് ഇവ നന്നായി അരച്ചെടുക്കുക.

വെള്ളം ചേർത്ത് അരക്കരുത്. ശേഷം ഇത് മറ്റൊരു ബൌളിലേക്ക് മാറ്റി ഫ്രിഡ്ജിൽ ഒരു മണിക്കൂർ വയ്ക്കുക. ശേഷം ഇത് ചെറിയ ഉരുളകളായി ഉരുട്ടി വെയ്ക്കുക. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

വെളിച്ചെണ്ണ ചൂടാക്കിയശേഷം ഇതിലേക്ക് ഓരോന്നായി ഇറക്കിവെച്ച് ഫ്രൈ ചെയ്ത് എടുക്കുക. തീ ചുരുക്കി വെച്ച് വേണം ഇത് ഫ്രൈ ചെയ്യുവാൻ. പുറം വശം ഗോൾഡൻ ബ്രൗൺ കളർ ആയി വരുമ്പോൾ കോരി മാറ്റാവുന്നതാണ്. ഇതുപോലെതന്നെ ബാക്കിയുള്ളതും ചെയ്തെടുക്കുക.

Credits : Lillys natural tips

x