ഇനി വളരെ എളുപ്പത്തിൽ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാം. ഒരു കപ്പും മൈദയും മുട്ടയും മാത്രം മതി. ഇത് ട്രൈ ചെയ്യാതെ പോകരുത്.

ബ്രേക്ക്ഫാസ്റ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാനായി എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അത്ര പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന രുചികരമായ  വിഭവങ്ങളുടെ കൂട്ട് പല ആളുകൾക്കും അറിയില്ല എന്നുള്ളതാണ് സത്യം.

എന്നാൽ  ഇനി അങ്ങനെയല്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. ഇതിനായി ആദ്യം റവ ആണ് വേണ്ടത്. ഒരു ബൗളിൽ അല്പം റവ എടുക്കുക. ശേഷം അതിലേക്ക് ഏകദേശം മൂന്നു മുട്ട പൊട്ടിച്ചൊഴിക്കുക.

എന്നിട്ട് നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ആവശ്യത്തിനുള്ള പച്ചക്കറികൾ ഗ്രേറ്റ് ചെയ്തെടുത്ത്  ചേർക്കുക. കാരറ്റ്, കാബേജ് എന്നിങ്ങനെയുള്ള പച്ചക്കറികൾ  ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് അല്പം സവാള ആഡ് ചെയ്തു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ്, അതുപോലെതന്നെ കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക.

ശേഷം ഒരു പാൻ എടുത്ത് അതിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ മാവ് പാനിലേക്ക് ഇട്ടുകൊടുക്കാം. ശേഷം ഇത് ഒരു രണ്ട് മിനിറ്റ് മൂടി വെച്ച് വേവിക്കണം. ശേഷം മറിച്ചിട്ട് വീണ്ടും വേവിക്കുക. രണ്ടു വശവും നല്ലതുപോലെ മൊരിഞ്ഞ്  വരാൻ ശ്രദ്ധിക്കണം.

ഇതോടെ വളരെ ടേസ്റ്റി  ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് റെഡിയായി കഴിഞ്ഞിരിക്കുന്നു. കുട്ടികൾക്ക് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു ഡിഷ് ആണ് ഇത് എന്നുള്ള കാര്യത്തിൽ സംശയമില്ല. എല്ലാ പച്ചക്കറികളും അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ വളരെ ഹെൽത്തിയും  അതുപോലെതന്നെ ടേസ്റ്റിയും  ആയിട്ടുള്ള ഒരു ഡിഷ് ആണിത്. അതുകൊണ്ട് തന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കണം.

x