കേരള നാടൻ സ്റ്റൈൽ വെജിറ്റബിൾ സ്റ്റ്യൂ.. എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ചെയ്യുന്ന രീതി ഇങ്ങനെ.. കൂടുതലായി അറിയൂ..

നാടൻ രീതിയിൽ വെജിറ്റബിൾ സ്റ്റ്യൂ തയ്യാറാക്കി എടുക്കാം.  ഇതിനുവേണ്ടി ആദ്യം തന്നെ ഒരു ചട്ടിയിൽ അര ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇതിനു ശേഷം ചൂടായ വെളിച്ചെണ്ണയിലേക്ക് രണ്ട് ഗ്രാമ്പു ഇട്ടു കൊടുക്കുക. ഇതിലേക്ക് തന്നെ ചെറിയ ഒരു കഷണം കറുവപ്പട്ട ചേർത്ത് കൊടുക്കുക.

ഇത് ചൂടാക്കിയതിനു ശേഷം ഒരു ചെറിയ സവാള അറിഞ്ഞത് ഇട്ടു കൊടുക്കുക. സവാള ചെറിയ രീതിയിൽ വാടി വന്നതിനു ശേഷം ഇതിലേക്ക് ഏകദേശം അഞ്ച് ബീൻസ് അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഒരു കാരറ്റ് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. പകുതി ഉരുളക്കിഴങ്ങ് ചെറിയ ക്യൂബുകൾ ആയി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

ഗ്രീൻപീസ് ഒരു മൂന്ന് ടീസ്പൂൺ ചേർത്ത് കൊടുക്കുക. കുറച്ച് കോൺഫ്ലവർ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. രണ്ടായി അരിഞ്ഞ ഒരു വലിയ പച്ചമുളകും ചേർത്തു കൊടുക്കാം. ചെറുതായി അരിഞ്ഞ ഒരു ടീസ്പൂൺ ഇഞ്ചിയും ചേർത്തു കൊടുക്കാം.

ഇതെല്ലാം ചേർത്ത് കൊടുത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ കറിവേപ്പില കൂടി ചേർത്ത് കൊടുത്തു നന്നായി ഇളക്കി കൊടുക്കുക. ഇതിനു ശേഷം മൂടിവെച്ച് 5 മിനിറ്റുനേരം വേവിച്ചെടുക്കുക.

അതിനുശേഷം തുറന്നുനോക്കിയാൽ പകുതിയോളം വെന്തിട്ടുണ്ടാകും. ഈ സമയത്ത് രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. തേങ്ങ പാൽ ചേർത്ത് കൊടുത്ത് 7 മിനിറ്റ് നേരം നന്നായി കുക്ക് ചെയ്യുക. ശേഷം നന്നായി തന്നെ പകമായി വന്നിട്ടുണ്ടാകും. ഈ സമയത്ത് ഏകദേശം കാൽ കപ്പ് തേങ്ങ പാൽ കൂടി ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വെജിറ്റബിൾ സ്റ്റ്യൂ തയ്യാറായി കഴിഞ്ഞു.

x