അധികം ആരും ശ്രെദ്ധിക്കാത്ത വെജിറ്റബിൾ പുലാവ് ഉണ്ടാക്കാം വളരെ എളുപ്പത്തിൽ ! നല്ല രുചിയോടെ കഴിക്കാം.. ഇതാ രുചിക്കൂട്ട്..!

മലയാളികൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ആഹാരമാണ് വെജിറ്റബിൾ പുലാവ്. പലർക്കും ഇപ്പോഴും  ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത് എന്ന് അറിയുകയില്ല വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് വീടുകളിൽ വെജിറ്റബിൾ പുലാവ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുക എന്ന് നോക്കാം.

ആദ്യമായി വെജിറ്റബിൾ പുലാവ് ഉണ്ടാക്കുവാൻ ആവശ്യമായ സാധനങ്ങളും ചേരുവകളും എന്തെല്ലാമാണെന്ന് നോക്കാം ഉരുളക്കിഴങ്ങ്, ബീൻസ്, കോളിഫ്ലവർ, ഗ്രീൻപീസ്, ക്യാരറ്റ്, ബസുമതി അരി, നെയ്യ്, വറ്റൽ മുളക്, സവാള, മുളകുപൊടി,  മഞ്ഞൾ പൊടി, ഗരം മസാല, ഉപ്പ്, നാരങ്ങാനീര് തുടങ്ങിയവയാണ് വെജിറ്റബിൾ പുലാവ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.

ഇനി എങ്ങനെയാണ് വെജിറ്റബിൾ പുലാവ് ഉണ്ടാക്കുന്നത് എന്ന് പരിശോധിക്കാം. ആദ്യമായി ഒരു പാൻ എടുത്ത് ചൂടാക്കുക ശേഷം ഇതിലേക്ക് നാല് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് നല്ലതുപോലെ ചൂടായതിനു ശേഷം ഇതിലേക്ക് നാല് വറ്റൽമുളക് രണ്ടായി മുറിച്ചത് ഇട്ട് മൂപ്പിച്ചെടുക്കുക. ശേഷം ഒരു സവാള അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

സവാള ഏകദേശം ബ്രൗൺ കളർ ആയി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി അരച്ചതും ഒരു ടീസ്പൂൺ വെളുത്തുള്ളി അരച്ചതും ചേർത്ത്  രണ്ട് മിനിറ്റ് നേരത്തേക്ക് വഴറ്റുക.ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി തുടങ്ങിയവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

ശേഷം ഇതിലേക്ക് കാൽ കപ്പ് ഉരുളക്കിഴങ്ങ്, കാൽ കപ്പ് ക്യാരറ്റ്, അരക്കപ്പ് കോളിഫ്ലവർ, കാൽ കപ്പ് ബീൻസ്, അല്പം ഗ്രീൻപീസ്, അൽപം പുതിന ഇല, അല്പം മല്ലിയില, കഴുകി വൃത്തിയാക്കിയ രണ്ട് കപ്പ്  ബസുമതി അരി, ഒന്നര ടീസ്പൂൺ ഉപ്പ് തുടങ്ങിയവ ചേർത്ത് കൊടുക്കുക. തുടർന്ന് മൂന്ന് മിനിറ്റ് നേരം ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. 

ശേഷം ഇതിലേക്ക് നാല് കപ്പ് വെള്ളവും ഒരു ടീസ്പൂൺ നാരങ്ങാനീരുംചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. വെള്ളം നല്ലതുപോലെ തിളയ്ക്കാൻ തുടങ്ങുമ്പോൾ പാത്രം മൂടിവെച്ച് എട്ടു മുതൽ 10 മിനിറ്റ് വരെ ചെറുതീയിൽ വേവിക്കുക. നല്ലതുപോലെ വെന്തതിനു ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

x