ഫ്രൈഡ് റൈസ് എല്ലാവരും കഴിച്ചിട്ടുണ്ടാകുമല്ലോ. ഇന്നിവിടെ ഒരു മിക്സഡ് ഫ്രൈഡ്റൈസ് ആണ് പരിചയപ്പെടുത്തുന്നത്. ഇതിന് നമുക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ആഡ് ചെയ്യുന്നതാണ്. ഈ ഫ്രൈഡ് റൈസ് തയ്യാറാക്കാനായി ഇവിടെ എടുത്തിരിക്കുന്നത് ബീൻസ്, ക്യാരറ്റ്, സ്വീറ്റ് കോൺ, മഷ്റൂം എന്നിവയാണ്.
ബീൻസും ക്യാരറ്റും അൽപം ഉപ്പു ചേർത്ത് ആവിയിൽ വേവിച്ച് വെക്കണം. അതിനു ശേഷം ഇത് ചെറുതായരിയുക. കൂൺ കഴുകി വൃത്തിയായി ചെറുതായി അരിഞ്ഞു വെക്കുക. കൂൺ ചേർക്കാൻ ഒരിക്കലും മറക്കരുത്. കൂൺ ചേർക്കുമ്പോൾ വളരേ നല്ല സ്വാദാണ് ഫ്രൈഡ് റൈസിന് ഉണ്ടാവുക. അതുപോലെതന്നെ ഫ്രൈഡ് റൈസ് തയ്യാറാക്കാൻ ആവശ്യമായ ബസുമതി റൈസ് ഉപ്പ് ചേർത്ത് വേവിച്ച് വയ്ക്കുക.
റൈസ് അധികം വെന്തു പോകരുത്. അതിനു ശേഷം അടുപ്പിലേക്ക് ഒരു പാൻ വെക്കുക. ഇനി ഇത് ചൂടായ ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ബട്ടർ നന്നായി ഉരുകി വരുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച കൂൺ ഒരു കപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക.
ഇനി ഈ കൂൺ ഒന്ന് വേന്തു വരുന്നതു വരെ ഹൈ ഫ്ലെയിമിൽ വഴറ്റി കൊടുക്കുക. കൂൺ നന്നായി വഴന്നു വന്ന ശേഷം അതിലേക്ക് വേവിച്ചുവെച്ച കാരറ്റും ബീൻസും ഓരോ കപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് സ്വീറ്റ് കോണും അര കപ്പ് ചേർക്കുക. ഇനി ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് വേവിച്ചെടുത്ത ബസ്മതി റൈസ് ചേർക്കുക. അതിനു ശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക.
10 മിനിറ്റ് നേരം ഉയർന്ന ഫ്ലെയിമിൽ മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ടേസ്റ്റി ആയ മിക്സഡ് വെജിറ്റബിൾ ഫ്രൈഡ് റൈസ് എവിടെ തയ്യാറായിരിക്കുന്നു.