വെജ് പുലാവ് ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. ഇങ്ങനെ ചെയ്തു നോക്കൂ.

മിക്ക ആളുകളും കഴിച്ചിട്ടുള്ള വിഭവം ആയിരിക്കും വെജിറ്റബിൾ പുലാവ് എന്നത്. എന്നാൽ പല ആളുകൾക്കും ഇത് വീടുകളിൽ ഉണ്ടാക്കുന്ന വിധം ശരിയായി അറിയുകയില്ല. വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഡിഷ് എങ്ങനെയാണ് വീടുകളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുക എന്ന് നമുക്ക് പരിശോധിക്കാം.

വളരെ കുറവ് സമയം കൊണ്ട് തന്നെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഇൻഗ്രീഡിയൻസ് കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡിഷ് കൂടിയാണിത്. ഇതിനായി ആദ്യം ഒരു പാണ് ചൂടാവാൻ വെക്കുക. ശേഷം അതിലേക്ക് അല്പം നെയ്യ് ഒഴിക്കുക. ശേഷം അതിലേക്ക്  പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ എല്ലാം ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റുക. ശേഷം ഇതിലേക്ക് കനംകുറച്ച് അരിഞ്ഞിരിക്കുന്ന സവാള ആഡ് ചെയ്തു കൊടുക്കുക.

സവാള ഒരു രണ്ട് മിനിറ്റ് നന്നായി വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് അല്പം ക്യാഷ് നട്ട്  ചേർത്ത് കൊടുക്കുക. ഇത് നടു മുറിച്ച് ചേർക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് അല്പം പച്ചമുളകും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർക്കുക. ശേഷം നല്ലതുപോലെ ഒന്ന് വഴറ്റുക. ശേഷം ഇതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും അതുപോലെതന്നെ ഗരംമസാലയും ആഡ് ചെയ്തു കൊടുക്കുക.

അതിനുശേഷം ഒന്നുകൂടി നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പച്ചക്കറികൾ ചേർത്ത് കൊടുക്കാവുന്നതാണ്. ക്യാരറ്റ്, ബീൻസ്, സോയാബീൻ, ഉരുളക്കിഴങ്ങ് എന്നിവയാണ് പച്ചക്കറികൾ ആയി എടുത്തിരിക്കുന്നത്. ശേഷം ഇതൊക്കെ നന്നായി ഒന്ന് മിക്സ് ചെയ്തു കൊടുക്കുക. ശേഷം ഇതിലേക്ക് നല്ലതുപോലെ കഴുകി കുതിർത്തി വെച്ചിട്ടുള്ള ബസ്മതി അരി ചേർത്ത് നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക.

ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് മൂടിവച്ച് നല്ലതുപോലെ വേവിക്കുക. ഇടയ്ക്കിടയ്ക്ക് വെള്ളം വറ്റുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം. ഇത്തരത്തിൽ വെള്ളം എല്ലാം വറ്റിക്കഴിയുമ്പോൾ അടിപൊളിയായ വെജ് പുലാവ്  റെഡിയായി കഴിഞ്ഞിരിക്കും. ഇത് മല്ലിയില വെച്ച് ഒന്നും ഗാർണിഷ് ചെയ്ത ശേഷം സർവ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ എല്ലാവീടുകളിലും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡിഷ് കൂടിയാണിത്.

x