ഹോട്ടലിൽ നിന്നും ലഭിക്കുന്ന പൂരിയോടൊപ്പമുള്ള ടേസ്റ്റി മസാല ഇനി നമ്മുടെ വീട്ടിലും തയ്യാറാക്കാം ! വളരേ എളുപ്പത്തിൽ !!

ഹോട്ടലിൽ നിന്നും പൂരി മസാല എല്ലാവരും കഴിച്ചിട്ടുണ്ടാകും. നമ്മുടെ വീടുകളിൽ പൂരി ഉണ്ടാക്കുമ്പോൾ ഹോട്ടലിൽ നിന്നും ലഭിക്കുന്ന മസാല വീട്ടിൽ ഉണ്ടാക്കാൻ പലരും ശ്രമിക്കാറുണ്ട്. എങ്കിലും ഹോട്ടലിൽ നിന്നും ലഭിക്കുന്ന ടേസ്റ്റ് പലപ്പോഴും കിട്ടാറില്ല. അതിനൊരു പരിഹാരമായി ഹോട്ടലിൽ നിന്നും ലഭിക്കുന്ന കിഴങ്ങ് മസാല എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അതിനായി ആദ്യമായി ഒരു പാനിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് അര ടീസ്പൂൺ കടുക് പൊട്ടിക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. അതോടൊപ്പം അര ടീസ്പൂൺ കടലപ്പരിപ്പും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് 2 വറ്റൽമുളക് പൊട്ടിച്ച് ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

അതിനു ശേഷം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും വഴന്ന് പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞതും ചേർത്തു കൊടുത്തു അല്പം ഉപ്പിട്ട് ഒന്ന് യോജിപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം.

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ഇനി മഞ്ഞപ്പൊടി ഒന്നു മൂക്കുന്നതുവരെ നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ചേർക്കേണ്ടത് ഒന്നര ടീസ്പൂൺ കടലമാവ് ആണ്. കടലമാവ് ഒന്നു മൂത്തതിനുശേഷം ഇതിലേക്ക് കിഴങ്ങ് ചേർക്കാവുന്നതാണ്.

രണ്ടു ഉരുളക്കിഴങ്ങ് വേവിച്ച് ചെറുതായി ഉടച്ച് ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളവരുമ്പോൾ മൂടിവെച്ച് വേവിച്ചെടുക്കാം. 10 മിനിറ്റിനു ശേഷം കറി തയ്യാറാക്കുന്നതാണ്. പൂരിയോടൊപ്പം കഴിക്കാവുന്ന അടിപൊളി മസാല തയ്യാർ.

x