വട്ടേപ്പം വളരെ എളുപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നാവിൽ കപ്പലോടും.

വളരെ എളുപ്പം വട്ടേപ്പം തയ്യാറാക്കാം. ഇതിന് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നത്. ഒട്ടും തരികൾ ഇല്ലാത്ത പച്ചരി പൊടി ഒന്നര കപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം കാൽക്കപ്പ് ചോറും ചേർക്കുക. ഇതിലേക്ക് ഒരു ദിവസം പഴക്കമുള്ള തേങ്ങാവെള്ളം ഒരു ടിസ്പൂൺ പഞ്ചസാര ചേർത്ത് അലിയിച്ചത്ത് മുക്കാൽ കപ്പ് ചേർക്കുക.

ഫ്ലേവരിന് ആവശ്യമായി ഒരു ഏലക്ക ചേർക്കുക. നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. ഏകദേശം രണ്ട് ടിസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം ഇവ എല്ലാം നന്നായി അരച്ച് എടുക്കുക. ഒട്ടും കട്ടകൾ ഇല്ലാത്ത ഈ കൂട്ട് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. അതേ മിക്സിയിൽ മുക്കാൽ കപ്പ് വെള്ളം ചേർക്കുക. ഇവ നന്നായി കലക്കി നേരത്തെ മാവ് ഒഴിച്ച പ്ലേറ്റിലേക്ക് ഒഴിക്കുക.

ശേഷം ഒരു ടിസ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക. മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ള് ഉപ്പും ചേർക്കുക. മാവിന് അത്യാവശ്യം കട്ടി കുറവ് വേണം. മാവ് അടച്ച് വെച്ച് അല്പം സമയം മാവ് പൊന്താൻ മാറ്റി വെക്കുക. മാവ് പൊന്തി വന്നതിന് ശേഷം ഇവ നന്നായി ഇളക്കി ലൂസ് ആക്കുക. ശേഷം ഒരു ഇഡ്ഡലിത്തട്ടിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.

ഇതിന്റെ മുകൾ വശത്തായി ഒരു പ്ലേറ്റിൽ വാഴയില വെച്ച് ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിക്കുക. ശേഷം ഇവ ആവിയിൽ അടച്ച് വെച്ച് വേവിച്ചെടുക്കുക. മാവിന്റെ മുകൾ വശത്തായി ഉണക്കമുന്തിരി ഇടുന്നത് നല്ലതാണ്. ഇവ ചൂടാറിയതിനു ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കഴിക്കാവുന്നതാണ്. വളരെ എളുപ്പം തന്നെ വട്ടേപ്പം തയ്യാറാക്കുന്ന വിധമാണ് മീതെ നൽകിയിരിക്കുന്നത്.

Credits : sruthis kitchen