വറുത്തരച്ച അടിപൊളി നാടൻ സാമ്പാർ ഉണ്ടാക്കുന്ന വിധം ! ഈ ടേസ്റ്റ് നിങ്ങൾ ഒരിക്കലും മറക്കില്ല !!

സാമ്പാർ ഇഷ്ടപ്പെടാത്തവർ ആയി ആരും ഉണ്ടാകില്ലല്ലേ. സാമ്പാർ പലരും പലവിധത്തിൽ ഉണ്ടാക്കാറുണ്ട്. മല്ലിയില സാമ്പാർ, സാമ്പാർ പൊടി ചേർത്ത് എളുപ്പത്തിൽ ഒരു സാമ്പാർ, തേങ്ങാ വരുത്തരച്ച സാമ്പാർ, തേങ്ങാ പച്ച അരച്ച സാമ്പാർ , ഉള്ളി സാമ്പാർ അങ്ങനെ.. ഇതിൽ എന്റെ പ്രിയപ്പെട്ടത് എപ്പോഴും തേങ്ങാ വറുത്തരച്ച നല്ല നാടൻ സാമ്പാർ ആണ്. ആവശ്യമായ സാധനങ്ങൾ നോക്കാം.

സാമ്പാർ കഷ്ണങ്ങൾ (സാമ്പാറിന് ഇന്ന കഷ്ണങ്ങൾ തന്നെ വേണം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കൈയിൽ ഉള്ളത് ഇടുക എന്നുള്ളതാണ്. എന്റെ ഒരു അഭിപ്രായത്തിൽ എന്തൊക്കെ കഷ്ണങ്ങൾ ഇട്ടാലും ഇല്ലെങ്കിലും രണ്ട് മുരിങ്ങക്കായ ഇടുന്നത് സാമ്പാറിന് പ്രത്യേക മണം തരുന്നതാണ്).

വെളിച്ചെണ്ണ 1 ടേബിൾ സ്പൂണ്, കടുക് 1 ടീസ്പൂൺ, ഉണക്കമുളക് എരിവ് നോക്കി എടുക്കുക, കറിവേപ്പില, ഉപ്പ് ആവശ്യത്തിനു, പരിപ്പ് അര കപ്പ്, കായം ഒരു ചെറിയ കഷ്ണം, മുഴുവൻ മല്ലി 2 ടേബിൾ സ്പൂണ്, മഞ്ഞൾ പൊടി 1 ടീസ്പൂൺ, ഉലുവ അര ടീസ്പൂൺ, പുളി ആവശ്യത്തിനു.

ആദ്യം പരിപ്പ് ഒരു ടീസ്പൂണ് വെളിച്ചെണ്ണയും അര ടീസ്പൂൺ മഞ്ഞൾപൊടി യും കായവും ചേർത്ത് ഒരു വിസിൽ അടിക്കുക. ഇത് വെന്തു വരുമ്പോൾ സാമ്പാർ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. വേവുള്ള കഷ്ണങ്ങൾ ആദ്യമാദ്യം ഇട്ടു കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ.

ഇനി തേങ്ങയും മല്ലിയും മുളകും കറി വേപ്പിലയും കൂടി ചുവന്നു വരുന്ന വരെ വറുത്തെടുക്കുക. ആവശ്യമെങ്കിൽ വെളിച്ചെണ്ണ ഒഴിക്കാവുന്നതാണ്. ഇതിലേക്ക് കടലാപരിപ്പും ഉഴുന്ന് പരിപ്പും അര ടീസ്പൂൺ വീതം ഇടുന്നതിൽ തെറ്റില്ല. കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

ഇനി ഇത് ചൂടാറിയതിനു ശേഷം നന്നായി വെണ്ണ പോലെ അരച്ചെടുക്കുക. ശേഷം ഇത് പരിപ്പിലേക്ക് ചേർത്തു കൊടുക്കുക. പുളി വെള്ളം ആവശ്യത്തിനു പിഴിഞ്ഞൊഴിക്കുക. നന്നായി തിളപ്പിച്ചതിനു ശേഷം പാകത്തിന് ഉപ്പ് ഇട്ടു വാങ്ങി വെയ്ക്കുക. ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് ഉണക്കമുളക് വേപ്പില ഉലുവ എന്നിവ ഇട്ടു പൊട്ടിച്ചതിനു ശേഷം കറിയിലേക്ക് ഒഴിച്ചു അടച്ചു വയ്ക്കുക. പ്രത്യേക മണവും രുചിയുമുള്ള സാമ്പാർ റെഡി.

x