ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇങ്ങനെ ചെയ്യാമെന്ന് അറിയാമായിരുന്നോ? വേഗം ഉണ്ടാക്കി നോക്കൂ. അടിപൊളി സൈഡ് ഡിഷ്‌.

ഉരുളക്കിഴങ്ങ് വെച്ച് പല വിഭവങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ട്. കറിയായും വരട്ടിയും നമ്മൾ ചോറിനും ചപ്പാത്തിക്കും അങ്ങനെ പലതിനും പല തരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. എങ്കിൽ ഇന്ന് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഉരുളക്കിഴങ്ങ് ഫ്രൈ ആണ് പരിചയപ്പെടുത്തുന്നത്.

ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യമായി അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് അരടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. അതോടൊപ്പം അര ടീസ്പൂൺ പെരുംജീരകം ചേർക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. ഒരു മുക്കാൽ ടീസ്പൂൺ കുരുമുളക് ചേർക്കുക.

ഇനി ഇതിലേക്ക് കുറച്ചു കറിവേപ്പില കൂടി ചേർത്ത് നന്നായി വറുത്തെടുക്കുക. ഇനിയൊരു പാത്രത്തിലേക്ക് 3 വലിയ ഉരുളക്കിഴങ്ങ് മീഡിയം വലിപ്പത്തിൽ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കുക.

ഇനി ഇവ നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഇനി അടുപ്പിൽ ഒരു പാൻ വെച്ച് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ കടുക് പൊട്ടിച്ച ശേഷം ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് മുറിച്ചു വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് കൊടുക്കുക.

ഇനി ഇത് 5 മിനിറ്റ് നേരം അടച്ച് വെച്ച് വേവിക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ വറുത്തു വച്ച മസാല കൂട്ട് മിക്സിയിൽ നന്നായി പൊടിച്ചെടുത്ത് ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇവ നന്നായി മിക്സ് ചെയ്ത ശേഷം 10 മിനിറ്റ് നേരം കൂടി അടച്ച് വയ്ക്കുക. ഉരുളകിഴങ്ങ് അധികം വെന്തു പോകാതെ നോക്കണം. അടച്ചുവെച്ച് വേവിച്ച ശേഷം പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്. വളരെ ടേസ്റ്റിയായ വെറൈറ്റി ഉരുളകിഴങ്ങ് ഫ്രൈ തയ്യാർ.

x