നാരങ്ങാവെള്ളം എല്ലാവർക്കും ഇഷ്ടമാണ്. വ്യത്യസ്ത തരത്തിലുള്ള നാരങ്ങാവെള്ളം ലഭ്യമാണ്. ചില സ്ഥലങ്ങളിലും കടകളിൽ നിന്നും വെറൈറ്റി ആയി സ്പെഷ്യൽ നാരങ്ങാവെള്ളം ഇന്ന് ലഭിക്കാറുണ്ട്. ദാഹം ശമിപ്പിക്കുന്നതിനു മലയാളികൾക്ക് ഇത്രയും പ്രിയങ്കരമായ ഡ്രിങ്ക്സ് വേറെയില്ല.
എങ്കിൽ ഇന്ന് വളരെ സ്പെഷ്യലായി തയ്യാറാക്കി എടുക്കുന്ന ഒരു നാരങ്ങവെള്ളം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ഇതിനായി 4 നാരങ്ങ എടുക്കുക. ഇതിൽ നിന്നും നാരങ്ങാ നീര് പിഴിഞ്ഞെടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഈ നാരങ്ങാനീര് ചേർക്കുക. ഇനി ഇതിലേക്ക് സാധാരണ നാരങ്ങ ജ്യൂസിലേക്ക് ചേർക്കുന്നത് പോലെ തന്നെ ചെറിയ ഒരു കഷ്ണം ഇഞ്ചി വളരെ കനം കുറച്ച് അരിഞ്ഞത് 4 കഷ്ണം ഇതിലേക്ക് ഇട്ടു കൊടുക്കുക.
അതിനുശേഷം ഒരു പച്ചമുളകിന് പകുതി മുറിച്ചത് ഇതിലേക്ക് ഇട്ടുകൊടുക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമുള്ള ചേരുവ ചിരകിയെടുത്ത തേങ്ങയാണ്. തേങ്ങ തെരഞ്ഞെടുക്കുമ്പോൾ ഫ്രഷ് തേങ്ങ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച തേങ്ങ ആവാതിരിക്കാൻ ശ്രദ്ധിക്കണം.
അതിനുശേഷം ഈ തേങ്ങ ചിരവിയത് രണ്ട് ടേബിൾസ്പൂൺ ഇതിലേക്ക് ഇട്ട് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യമുള്ള പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അല്പം മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ വെള്ളം കൂടി ചേർക്കുക.
ആദ്യമേ ഇത്രയും അധികം വെള്ളം ഒരുമിച്ച് ചേർക്കാതിരുന്നതിനുള്ള കാരണം, ചിരവിയെടുത്ത തേങ്ങയും ഇഞ്ചിയും എല്ലാം കൂടുതൽ വെള്ളം ഒഴിക്കുകയാണെങ്കിൽ അതിൽ കിടന്ന് അരഞ്ഞു വരാനുള്ള സാധ്യത വളരെ കുറവാണ്.
ഇതിനാലാണ് ആദ്യമേ കുറച്ച് വെള്ളം ഒഴിച്ച് ഇത് നന്നായി അരച്ചതിനു ശേഷം പിന്നീട് ബാക്കി ആവശ്യമുള്ള വെള്ളം ചേർത്തത്. ഇനി ഇത് ഒന്നുകൂടി ബ്ലെൻഡ് ചെയ്തതിനുശേഷം ഗ്ലാസിലേക്ക് പകർത്തി സെർവ് ചെയ്യാവുന്നതാണ്. വളരെ ടേസ്റ്റിയായ സ്പെഷ്യൽ നാരങ്ങാവെള്ളം തയ്യാറായിരിക്കുന്നു.