സാധാരണ ബിരിയാണികൾ എല്ലാം കഴിച്ചു മടുത്തോ? എങ്കിൽ ഇനി ഒരു വെറൈറ്റി ബിരിയാണി ട്രൈ ചെയ്താലോ? ഇങ്ങനെ ചെയ്തു നോക്കൂ.

പലതരം ബിരിയാണികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇന്ന് വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു ബിരിയാണി ആണ് പരിചയപ്പെടുത്തുന്നത്. വളരെ സ്പെഷ്യൽ ആയ കടല ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഒന്നരക്കപ്പ് കടല ഏഴു മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തെടുക്കുക.

അതിനുശേഷം ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. ഇനി ഇത് പ്രഷർകുക്കറിലേക്ക് വെച്ച് മീഡിയം തീയിൽ 3 വിസിൽ അടിച്ച ശേഷം 5 മിനിറ്റ് നേരം കൂടി അടച്ച് വെച്ച് വേവിക്കുക. ഈ സമയം രണ്ടുകപ്പ് ബസ്മതി റൈസ് വെള്ളത്തിൽ കുതിർത്ത് അരമണിക്കൂർ നേരം വെക്കുക. ഇനി ബിരിയാണിക്ക് ആവശ്യമായ ഒരു അരപ്പ് തയ്യാറാക്കണം. ഇതിനായി നാല് ടേബിൾസ്പൂൺ ചിരവിയ തേങ്ങ, കുറച്ചു പുതിനയില, കുറച്ച് മല്ലിയില, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ മിക്സിയുടെ ജാറിലേക്കിട്ട് അൽപം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇനി അടുപ്പിൽ പാൻ വെച്ച് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. ഇനി ഇത് ഒന്ന് ഉരുകി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തക്കോലം, 2 ഏലയ്ക്കാ, 3 ഗ്രാമ്പൂ, ഒരു കഷണം കറുവപ്പട്ട എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. അതിനുശേഷം ഇതിലേക്ക് മൂന്നു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. സവാള വഴന്നു വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

രണ്ട് പച്ചമുളകും ചെറുതായി അരിഞ്ഞ് ചേർക്കുക. ഇവയുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി,2 ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ ഗരംമസാലപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു തക്കാളിയുടെ പകുതി ചെറുതായരിഞ്ഞത് ചേർത്ത് വേവിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച അരപ്പു ചേർത്ത് കൊടുക്കുക. ഇവയുടെ പച്ചമണം നന്നായി മാറി ചെറിയ ബ്രൗൺ നിറം ആയതിനുശേഷം അതിലേക്ക് കുതിർത്തുവച്ച അരി ചേർക്കുക. അതിനുശേഷം ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. വളരെ സ്വാദിഷ്ടമായ കടല ബിരിയാണി തയ്യാറായിരിക്കുന്നു.

x