എന്നും ഒരുപോലെ ദോശ കഴിച്ചു മടുത്തോ? എങ്കിൽ വളരേ ടേസ്റ്റി ആയ “എഗ്ഗ് ദോശ ” ഉണ്ടാക്കി നോക്കൂ…

ബ്രേക്ക്ഫാസ്റ്റിനു മലയാളികളുടെ പ്രധാന ഭക്ഷണ വിഭവമാണ് ദോശ. സാധാരണയായി അരിപ്പൊടി, ഗോതമ്പു പൊടി എന്നിവ മാത്രം ഉപയോഗിച്ചാണ് ദോശ തയ്യാറാക്കാൻ. എങ്കിൽ ഇന്ന് ഒരു വ്യത്യസ്ത രീതിയിലുള്ള ദോശ ഉണ്ടാക്കിയാലോ.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വളരെ ടേസ്റ്റി ആയ “എഗ്ഗ് ദോശ” എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നാലു മണിക്കൂർ നേരം കുതിർത്ത് കഴുകി വാരി എടുത്ത് പച്ചരി ഒരു കപ്പ്, പോലെതന്നെ കുതിർത്തു കഴുകി വാരി എടുത്ത ഉഴുന്ന് അരക്കപ്പ് എന്നിവ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് തലേദിവസത്തെ ചോറ് അരക്കപ്പ് ചേർത്തുകൊടുക്കാം.

അതിനു ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി ഇത് മുക്കാൽ കപ്പ് വെള്ളമൊഴിച്ച് മിക്സിയിൽ തരിയില്ലാതെ നന്നായി അരച്ചെടുക്കുക. ശേഷം ഈ ബാറ്റർ കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം. അതിനു ശേഷം ഇത് പുളിച്ചു പൊങ്ങാനായി ഒരു രാത്രി വയ്ക്കുക. ഇപ്പോൾ ദോശമാവ് തയ്യാറായിരിക്കുന്നു.

ഇനി ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം മുട്ടയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനു ശേഷം അര ടീസ്പൂൺ കുരുമുളക് പൊടി കൂടി ചേർക്കുക. ഇനി ഇതിലേക്ക് ഒരു സവാള, ഒരു പച്ചമുളക്, അല്പം മല്ലിയില, ചെറിയ ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞ് ചേർക്കുക.

ശേഷം ഇത് നന്നായി മിക്സ് ചെയ്യുക. ഇനി അടുപ്പിൽ ഒരു തവ ചൂടാക്കിയശേഷം അതിലേക്ക് അല്പം ഓയിൽ പുരട്ടി കൊടുക്കുക. ഇനി ഇതിനു മുകളിലായി ദോശമാവ് ഒഴിച്ച് നന്നായി പരത്തുക. അതിനുശേഷം ഇതിനു മുകളിലേക്ക് ഒരു ടീസ്പൂൺ നല്ലെണ്ണയോ നെയ്യോ വെളിച്ചെണ്ണയോ ഒഴിച്ചു കൊടുക്കാവുന്നതാണ്.

ഇനി ഇതിന് മുകളിലായി തയ്യാറാക്കിവെച്ചിരിക്കുന്ന മുട്ടയുടെ മിക്സ് രണ്ട് ടേബിൾസ്പൂൺ ഒഴിച്ചു കൊടുക്കുക. ശേഷം ഇത് അടച്ചുവെച്ച് വേവിക്കണം. ഇനി ഇത് വേണമെങ്കിൽ മറച്ചു ഇടാവുന്നതാണ്. വളരെ ടേസ്റ്റിയും സ്പെഷ്യലും ആയ എഗ്ഗ് ദോശ തയ്യാർ.

x