സാധാരണ ദോശ കഴിച്ച് മടുത്തോ? എങ്കിൽ ട്രൈ ചെയ്യൂ ദാൽ ദോശ.

ഇന്ന് നമുക്ക് നല്ല സ്പൈസി ആയ “ദാൽ ദോശ” എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. വളരെ ഈസി ആയ ഈ റെസിപ്പി നമുക്ക് പരിചയപ്പെടാം. ഇതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് കടല പരിപ്പ്, കാൽ കപ്പ് ചെറുപയർ പരിപ്പ്, കാൽ കപ്പ് തുവരപ്പരിപ്പ്, രണ്ട് ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ് എന്നിവ എടുക്കുക. ഇതിലേക്ക് മുങ്ങുന്ന തരത്തിൽ വെള്ളം ഒഴിച്ച് മൂന്ന് മണിക്കൂർ നേരം കുതിരാൻ ആയി വെക്കുക.

അതുപോലെ തന്നെ മറ്റൊരു ബൗളിലേക്ക് അര കപ്പ്‌ പച്ചരിയും അരക്കപ്പ് ഇഡ്ഡലി അരിയും എടുത്തതിനുശേഷം അതും മുങ്ങുന്ന തരത്തിൽ വെള്ളം ഒഴിച്ച് 3 മണിക്കൂർ നേരം കുതിരാൻ വയ്ക്കുക. മൂന്നു മണിക്കൂറിനു ശേഷം ഇവ രണ്ടും നന്നായി കഴുകിയെടുക്കുക. പിന്നെ ഇത് അരച്ചെടുക്കണം.

അതിനായി പരിപ്പ് എല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് മൂന്ന് വറ്റൽ മുളക്, ഒരു ടീസ്പൂൺ ജീരകം എന്നിവ കൂടി ചേർത്ത ശേഷം നല്ല ഫൈൻ ആയി അരച്ചെടുക്കണം. അതുപോലെതന്നെ അരിയും മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. ഇനി പരിപ്പ് അരച്ചതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. സാധാ ദോശ മാവിന്റെ കൺസിസ്റ്റൻസിയിൽ വേണം ഇത് ആക്കി എടുക്കാൻ. ബാറ്റർ തയ്യാറായതിനുശേഷം അടുപ്പിൽ ദോശക്കല്ലു വെച്ച് ഓയിൽ പുരട്ടിയതിനുശേഷം ഈ ബാറ്റർ ഓരോ തവി ആയി ദോശ കല്ലിലേക്ക് ഒഴിച്ചു കൊടുത്തു ദോശ ചുട്ടെടുക്കുക. ദോശയുടെ രണ്ട് സൈഡിലും ഓയിൽ നന്നായി പുരട്ടി കൊടുക്കുന്നത് നന്നായിരിക്കും. ഇപ്പോൾ വളരെ ടേസ്റ്റ് ആയ സ്പൈസി ദാൽ ദോശ തയ്യാറായിരിക്കുന്നു.

x