വാനിൽ ലസ്സി കുട്ടികൾക്കും തയ്യാറാക്കാൻ പറ്റും. എങ്ങനെ എന്ന് നോക്കാം. വളരെ എളുപ്പം

കടകളിൽ നിന്നും ലഭിക്കുന്ന വാനിൽ ലസ്സി ജ്യൂസ്‌ ഇനി വീട്ടിലും തയ്യാറാക്കാം. ഇതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. ശേഷം ഇവ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് തൈര് ചേർക്കുക. തൈരിന്റെ പുളിക്ക് അനുസരിച്ചാണ് പഞ്ചസാരയുടെ അളവ് എടുക്കേണ്ടത്.

ഇതിലേക്ക് അരക്കപ്പ് പാല് ചേർക്കുക. ഇതോടൊപ്പം ഫ്ലേവറിന് ആവശ്യമായി അര ടീസ്പൂൺ വാനില എസൻസും ചേർക്കുക. ശേഷം മൂന് സെക്കന്റ്‌ മിക്സിൽ അടിച്ചെടുക്കുക. മിക്സിയിൽ കൂടതൽ നേരം അടിച്ചാൽ തയ്രിന്റെ കട്ടി കുറയും.

അതുകൊണ്ടുതന്നെ മൂന്ന് സെക്കൻഡിന് മീതെ മിക്സിയിൽ അടിക്കാൻ പാടുള്ളതല്ല. ശേഷം മറ്റൊരു ബൗളിലേക്ക് മറ്റുക. ശേഷം ആവശ്യാനുസരണം ഗ്ലാസിലേക്ക് മാറ്റി ഐസ് ക്യൂബ് ഇട്ട് കുടിക്കാവുന്നതാണ്. വളരെ എളുപ്പം തന്നെ കുട്ടികൾക്കും തയ്യാറാക്കാൻ പറ്റുന്ന ലെസ്സി ആണിത്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x