സ്ഥിരമായി വയ്ക്കുന്ന ഫിഷ് ഐറ്റങ്ങൾ കഴിച്ചു മടുത്തോ..? എങ്കിൽ ട്രൈ ചെയ്യൂ വാട്ടി പറ്റിച്ച മീൻ കറി. വളരെ സ്വാദിഷ്ടമായ വെറൈറ്റി ഡിഷ് ഉണ്ടാക്കാം വെറും 20 മിനിറ്റ് കൊണ്ട് !

ഫിഷ് വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമായിരിക്കും. നമ്മളെല്ലാവരും വീടുകളിൽ സ്ഥിരമായി ചെയ്യാനുള്ള ഫിഷ് ഡിഷുകൾ ആണ് ഫിഷ് ഫ്രൈ, ഫിഷ് കറി, ഫിഷ് മോളി എന്നിവയെല്ലാം. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വെറൈറ്റി വിഭവം  ഉണ്ടാക്കിയാലോ.

അത്തരത്തിലുള്ള ഒരു ഡിഷ്‌ ആണ് വാട്ടി പറ്റിച്ച മീൻ കറി. വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഫിഷ് വെറൈറ്റി ആണിത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്ക് പരിശോധിക്കാം. ഇതിനായി ആദ്യം ഒരു പാൻ എടുത്തു അതിലേക്ക് എണ്ണ ചൂടാവാൻ ആയി വെക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ഇട്ടു കൊടുക്കുക.

കടുക് നന്നായി പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ഉലുവ ആഡ് ചെയ്യുക. ഒന്ന് മിക്സ് ചെയ്തതിനുശേഷം ചെറുതീയിൽ വെച്ച് അതിലേക്ക് ഇഞ്ചിയും, വെളുത്തുള്ളിയും ചെറുതായി കട്ട് ചെയ്തത് ആഡ് ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ച് അധികം പച്ചമുളക് ആഡ് ചെയ്യുക. ഈ കറിയിൽ എരിവിനായി മുളകുപൊടിക്ക് പകരം പച്ചമുളക് ആണ്  നമ്മൾ യൂസ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ എരുവിന് അനുസരിച്ചുള്ള പച്ചമുളക് ആഡ് ചെയ്തു കൊടുക്കുക. ശേഷം കുറച്ചധികം ചുവന്നുള്ളിയും ഇതിലേക്ക് ആഡ് ചെയ്യുക. ഇവയെല്ലാം  ചെറുതായി കട്ട് ചെയ്ത് ആഡ് ചെയ്യാൻ ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത്രയും ചെയ്തതിനുശേഷം മീഡിയം ഫ്ലേയിമിൽ വച്ച് 5 മിനിട്ട് നേരം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റുക.

നല്ലതുപോലെ വഴന്നു വരുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ആഡ് ചെയ്യുക. അതിലേക്ക് അല്പം കുടംപുളി ആഡ് ചെയ്യുക. ശേഷം ആവശ്യത്തിനുള്ള കറിവേപ്പില ഇട്ടു കൊടുക്കുക. ശേഷം കുടംപുളിയുടെ പുളിയെല്ലാം ഗ്രേവിയിലേക്ക്  നന്നായി പിടിക്കുന്നതിനായി 5 മിനിറ്റ് നേരം നന്നായി വേവിക്കുക.

ശേഷം ഇതിലേക്ക് മീൻ ആഡ് ചെയ്യാവുന്നതാണ്. ശേഷം ഒരു പത്ത് മിനുട്ട് നേരത്തേക്ക് നല്ലതുപോലെ വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ വാങ്ങാവുന്നതാണ്. വളരെ സ്വാദിഷ്ടമായ ഫിഷ് വിഭവമാണിത്. അതുകൊണ്ട് എല്ലാവരും ട്രൈ ചെയ്യണം.

x