ദഹനത്തിനും വാതരോഗങ്ങൾക്കും ഉത്തമ പരിഹാരം വാളൻപുളി.. !! കൂടുതൽ അറിയാം.. !!

നമ്മളെല്ലാവരും നമ്മുടെ ഭക്ഷണം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന രുചിക്കൂട്ടുകളിൽ ഒന്നാണ് പുളി. പ്രധാനമായും കറികളിൽ പുളി കൂട്ടുന്നതിനായി വാളംപുളി ആണ് നമ്മൾ ഉപയോഗിക്കാറ്.

എന്നാൽ പലർക്കും ഈ വാളംപുളി യുടെ ഔഷധ ഗുണങ്ങൾ അറിയാതെ ആയിരിക്കും അവർ ഭക്ഷണത്തിലുൾപ്പെടുത്തുന്നത്. വളരെയധികം ന്യൂട്രിയൻസ്, ആന്റി ഓക്സിഡന്റ്സ്, അയൺ തുടങ്ങിയവ വാളൻപുളിയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നതിന് വാളംപുളി വളരെ ഫലപ്രദമാണ്.

വാളംപുളി ഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇത് ദഹനപ്രക്രിയ വളരെയധികം സ്വാധീനിച്ച്‌ വളരെ നല്ല രീതിയിൽ ദഹനം പൂർത്തിയാക്കാൻ സഹായിക്കുന്നുണ്ട്. മലബന്ധം ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന പ്രകൃതിദത്തമായ ഒരു ഔഷധം തന്നെയാണ് വാളൻപുളി.

വാളൻപുളിയിൽ ഒരുപാട് അയൺ അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ ശരീരത്തിലെ രക്തത്തിൽ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിന് ഇത് വളരെ നല്ലതാണ്. കൂടാതെ എല്ലാവിധ വാതസംബന്ധമായ വേദനകൾക്കും വാളൻ പുളി ഇട്ടു വെച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് വളരെ ഫലപ്രദമായ ഒരു രീതിയാണ്.

ഇത്തരത്തിൽ നമ്മുടെ കയ്യെത്തും ദൂരത്ത് തന്നെ ഉള്ള വളരെയധികം രോഗങ്ങൾക്കുള്ള പ്രതിവിധി ആണ് വാളൻപുളി.

x