നാടൻ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആർക്കും തയ്യാറാക്കാം.

നാടൻ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് റവ ഒരു പാനിൽ ചെറിയ തീയിൽ 2 മിനിറ്റ് വറത്ത് മാറ്റുക. വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കാൽ ടിസ്പൂൺ കടുക് പൊട്ടിക്കുക.

അതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, മൂന് പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കാൽ ടിസ്പൂൺ കായ പൊടി ഇട്ട് ഇളക്കുക. അതിനുശേഷം ഒരു സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക.

ഇതിലേക്ക് ഒരു കാരറ്റ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഇട്ട് വഴറ്റുക. അതിന് ശേഷം ഗ്രീൻ പീസും ചേർക്കാം. വഴന്ന ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ട് ഒന്ന് കൂടി ഇളക്കുക. അതിലേക്ക് വറുത്ത റവ ചേർത്ത് നന്നായി യോജിപ്പിക്കുക.

2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയാൽ നെയ്യ് ഒഴിച്ച് ഇളക്കിയ ശേഷം തീ അണക്കുക. മല്ലിയില ഇട്ട് ഇളക്കി ചൂടോടെ വിളമ്പാം.വെറും പത്ത് മിനിറ്റ് കൊണ്ട് തന്നെ ഇത് തയ്യാറാക്കാം.

x