ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ. ഇതിന് ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു പത്തിലേക്ക് മുക്കാൽ കപ്പു വെള്ളവും 250 ഗ്രാം ശർക്കരയും ചേർത്ത് തിളപ്പിക്കുക. ശർക്കര ലായനി തയ്യാറാക്കി എടുക്കുക.
മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർക്കുക. ഇതിലേക്ക് കാൽകപ്പ് ഗോതമ്പുപൊടി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇതിലേക്ക് ഇളം ചൂടുള്ള ശർക്കര ലായനി ചേർക്കുക. ശേഷം ഒട്ടുംതന്നെ കടകൾ ഇല്ലാതെ കലക്കിയെടുക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ കറുത്ത എള്ള് ചേർക്കുക. ഇതോടൊപ്പം 4 ഏലക്കായ ചതച്ചതും, ആവശ്യത്തിന് തേങ്ങാക്കൊത്തും ചേർത്തിളക്കുക. ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു നുള്ള് സോഡാപ്പൊടി ഇട്ട് കലർത്തി തയ്യാറാക്കിയ മാവിലേക്ക് ഒഴിക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കുക.
ഉണ്ണിയപ്പച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഓരോന്നിലും മുക്കാൽഭാഗം മാവ് ഒഴിക്കുക. ഇവ നന്നായി പൊന്തി വരുമ്പോൾ തിരിച്ചിടുക. ടീ ചുരുക്കി വെച്ചുവേണം വേവിക്കുവാൻ. ഇരുവശവും ബ്രൗൺ നിറമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറുചൂടിൽ കഴിക്കാവുന്നതാണ്.
Credits : Sruthis Kitchen