ഉണ്ണിയപ്പം സോഫ്റ്റ് ആയി ലഭിക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന റെസിപ്പി..

എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ഉണ്ണിയപ്പം. എന്നാൽ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന വലിയൊരു വെല്ലുവിളിയാണ് ഉണ്ണിയപ്പം സോഫ്റ്റ് ആയി ലഭിക്കുക എന്നത്. എങ്ങനെയാണ് വീട്ടിൽ സോഫ്റ്റ് ആയ ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കുക എന്ന് നോക്കാം.

ഇതിനുവേണ്ടി ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച 2 കപ്പ് അരി വെള്ളത്തിൽ കുതിരാൻ വെക്കുക. കുതിർത്തെടുത്ത അരി അരിച്ചുമാറ്റി ഉണങ്ങിയതിനു ശേഷം ഇതിൽ നിന്നും പകുതി അരി മാത്രം നന്നായി പൊടിച്ചെടുക്കുക.

ബാക്കി അരി നന്നായി പൊടിക്കാതെ ചെറിയ തരിയോട് കൂടി നല്ല ജീരകവും ഏലക്കയും ചേർത്ത് പൊടിച്ചെടുക്കുക. രണ്ടു പൊടികളും മിക്സ് ചെയ്യുക. മറ്റൊരു പാത്രത്തിൽ 300 ഗ്രാം ശർക്കര രണ്ടര കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാൻ വയ്ക്കുക. പൊടിച്ചുവെച്ച പൊടിയിലേക്ക് ചൂടോടുകൂടി തന്നെ പകുതി ശർക്കരപ്പാനി ഒഴിച്ചു കൊടുക്കുക.

ഒരു സ്പൂൺ ഉപയോഗിച്ച് നല്ല രീതിയിൽ ഇത് ഇളക്കിക്കൊടുക്കണം. ഈ മിശ്രിതം ചൂടാറിയതിനു ശേഷം ഒരു കപ്പ് മൈദ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിനു ശേഷം ബാക്കിയുള്ള ശർക്കരപ്പാനി കൂടി ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്തു എടുക്കുക.

നാലു ചെറുപഴം പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിനു ശേഷം ആറു മുതൽ ഏഴു മണിക്കൂർ വരെ ഇത് മൂടിവയ്ക്കുക. ഏഴു മണിക്കൂറിനു ശേഷം എണ്ണയിൽ വറുത്തെടുത്ത തേങ്ങാക്കൊത്ത് ഇതിലേക്കു ചേർത്ത് കൊടുത്തത് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് ഉപ്പും ആവശ്യമെങ്കിൽ കരിഞ്ചീരകവും ചേർത്ത് കൊടുക്കുക. കാൽ ടി സ്പൂൺ അപ്പകാരം ചേർത്തുകൊടുക്കാം. അപ്പക്കാരം ചേർത്ത് കൊടുത്തില്ലെങ്കിലും പൊങ്ങി വരുന്നതാണ്. ഇതിനു ശേഷം അപ്പം ഉണ്ടാക്കുന്ന ചട്ടിയിൽ എണ്ണ ഒഴിച്ച് ചെയ്തുവെച്ച മിശ്രിതം ഒഴിച്ച് കൊടുക്കാവുന്നതാണ്. സോഫ്റ്റ് ഉണ്ണിയപ്പം ഈ രീതിയിൽ തയ്യാറാക്കി എടുക്കാം.

x