ഉണക്ക നത്തോലി ഇങ്ങനെ വച്ച് നോക്കിയിട്ടുണ്ടോ? ഒരു തവണ വച്ചു നോക്കൂ. പിന്നെയും പിന്നെയും കഴിക്കാൻ തോന്നും.

മലയാളികൾ എപ്പോഴും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ പാചകരീതികളും എല്ലാം കുറച്ച് ബുദ്ധിമുട്ടുള്ളത് തന്നെയാണ്. പെട്ടെന്ന് ഒരു കറി ഉണ്ടാക്കാൻ പറഞ്ഞാൽ പല ആളുകൾക്കും സാധിക്കാറില്ല. എന്നാൽ വളരെ എളുപ്പത്തിൽ ഒരു കറി ഉണ്ടാക്കാൻ സാധിച്ചാലോ.?

അത്തരത്തിൽ ഒരു കറിയാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. അത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം. മൺകലത്തിൽ പാചകം ചെയ്യുകയാണ് ഒന്നുകൂടി രുചികരം. അതുകൊണ്ടുതന്നെ ഒരു മൺകലം ചൂടാവാൻ ആയി വെക്കുക. കലം ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.

വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം കടുക് ഇട്ടു കൊടുക്കുക. കടുക് നന്നായി പൊട്ടി കഴിഞ്ഞു അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ആഡ് ചെയ്യുക. ശേഷം പച്ചമുളക്,വെളുത്തുള്ളി, കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് ആഡ് ചെയ്തു കൊടുക്കുക. ശേഷം ഉള്ളി നല്ലതുപോലെ വഴറ്റിയെടുക്കുക.

ഉള്ളി നല്ല ബ്രൗൺ കളർ ആയി വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ആഡ് ചെയ്തു കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു കഴിയുന്നതുവരെ ഇത്തരത്തിൽ വഴറ്റി കൊണ്ടിരിക്കുക. അതിനുശേഷം അതിലേക്ക് അല്പം മഞ്ഞൾപൊടി, മുളകുപൊടി,മല്ലിപ്പൊടി എന്നിവ ആവശ്യാനുസരണം ആഡ് ചെയ്തു കൊടുക്കുക.

പൊടിയുടെ എല്ലാം പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റുക. ശേഷം എത്ര ഗ്രേവി ആണ് വേണ്ടത് എന്നുവെച്ചാൽ അത്രയും അളവിൽ വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം പാത്രം അടച്ചു വച്ച് 5 മിനിറ്റ് നന്നായി വേവിക്കുക. ഏകദേശം അഞ്ചു മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് ഉണക്ക നത്തോലി ആഡ് ചെയ്തു കൊടുക്കുക. നത്തോലി ഇട്ടതിനുശേഷം മീഡിയം ഫ്ലെയിമിൽ വെച്ച് 10 മിനിറ്റ് നേരം നല്ലതുപോലെ കുക്ക് ചെയ്തെടുക്കുക.

കറി  നന്നായി തിളച്ച് വന്നതിനുശേഷം ഇതിലേക്ക് അൽപം ഉലുവപ്പൊടി കൂടി ആഡ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ഉണ്ടോ എന്ന് പരിശോധിച്ചതിനുശേഷം ആവശ്യംപോലെ ഉപ്പ് ചേർക്കാവുന്നതാണ്. ഇതോടെ വളരെ ടേസ്റ്റിയായ ഉണക്ക നത്തോലി കറി റെഡി ആയി കഴിഞ്ഞിരിക്കുകയാണ്.

x