എത്ര കഴിച്ചാലും മതിയാവാത്ത നല്ല രുചികരമായ ഉള്ളി മുളക് ചമ്മന്തി. ഉണ്ടാക്കാനും എന്തെളുപ്പം.

ദോശയ്ക്കും ഇഡ്ഡിലിക്കുമൊക്കെ ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. അത്ര രുചിയാണ് കിട്ടോ. അപ്പോൾ ഈ രുചികരമായ ചമ്മന്തി എങ്ങനെ ഉണ്ടാക്കേണ്ടതെന്ന് അറിയേണ്ടെ. എന്നാൽ നമുക്ക് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ഉള്ളിവലുത്- 2 എണ്ണം, വെളുത്തുള്ളി വലുത് – 3 എണ്ണം, ഇഞ്ചി – ഒരു ചെറിയ കഷണം, പുളി – 1 വലിയ കഷണം, കാശ്മീരി കായ് മുളക്- 18 എണ്ണം, കായ്മുളക്- 8എണ്ണം, തക്കാളി വലുത്- 1എണ്ണം, വെളിച്ചെണ്ണ- ആവശ്യത്തിന്, ഉപ്പ്.

ഇനി നമുക്ക് സ്പെഷൽ ചമ്മന്തി തയ്യാറാക്കാം. ഇനി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. അതിനായി ആദ്യം എല്ലാം മുറിച്ചെടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി ചൂടായി വരുമ്പോൾ അതിൽ കായ്മുളക് കഴുകിയിട്ട് ഇട്ട് കൊടുക്കുക. വെള്ളം പോയ ശേഷം അതിൽ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റി എടുക്കുക.

ശേഷം അതെടുത്ത് വയ്ക്കുക. പിന്നീട് അതേ എണ്ണയിൽ തന്നെ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി എടുക്കുക. ശേഷം പുളിയും കഴുകിയിട്ട് ഒന്ന് വഴറ്റി എടുക്കുക. ശേഷം തക്കാളി അതിൻ്റെ ഉള്ളിലുള്ള ഭാഗം നീക്കി മുറിച്ചെടുക്കുക. അതെടുത്ത് എണ്ണയിലിട്ട് വഴറ്റി എടുക്കുക. ശേഷം നമ്മൾ ചെറുതായി അരിഞ്ഞെടുത്ത ഉള്ളിയിട്ട് വഴറ്റി എടുക്കുക. എണ്ണ ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കുക. എല്ലാം വഴറ്റി എടുത്ത ശേഷം ഒരു മിക്സിയുടെ ജാറെടുക്കുക.

ശേഷം അതിൽ കായ്മുളകും, ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പുളി എന്നിവ വഴറ്റിയെടുത്തത് ചേർക്കുക. ശേഷം കുറച്ച് വെള്ളം ചേർത്ത് അരച്ചെടുക്കുക. വെള്ളം അധികം ചേർക്കരുത്. മൂന്നാല് സ്പൂൺ ചേർത്താൽ മതി. ശേഷം അരച്ചെടുക്കുക. പിന്നെ സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർക്കുക. അങ്ങനെ രുചികരമായ ചമ്മന്തി റെഡി. ഒരു തവണ ഈയൊരു ചമ്മന്തി തയ്യാറാക്കി നോക്കു.

x