ഇനി ഗോതമ്പുപൊടി വേണ്ട. അരിപ്പൊടി കൊണ്ട് ഉണ്ടാക്കാം കിടിലൻ പൂരി. ഞൊടിയിടയിൽ ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് റെഡി.

വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒരു വിഭവമാണ് അരിപ്പൊടി എന്നത്. അരിപ്പൊടി ഉപയോഗിച്ച് നമ്മൾ പല ഡിഷുകളും ഉണ്ടാകാറുണ്ടെങ്കിലും  പൂരി ഉണ്ടാക്കാറുണ്ടാകില്ല. സാധാരണ പൂരി ഉണ്ടാക്കാൻ ഗോതമ്പുപൊടി ആണ് എല്ലാവരും ഉപയോഗിക്കാറ്. എന്നാൽ എന്ന് വ്യത്യസ്തമായി അരിപ്പൊടി കൊണ്ട് എങ്ങനെയാണ് പൂരി  ഉണ്ടാക്കുക എന്ന് പരിശോധിക്കാം.

ആദ്യമായി ഇതിനായുള്ള മാവ് തയ്യാറാക്കണം. അതിനായി ഒരു ബൗൾ  എടുത്ത് അതിലേക്ക് ആവശ്യത്തിന് അരിപ്പൊടി ഇട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് ആവശ്യാനുസരണം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ചൂടുവെള്ളം ഒഴിക്കുന്നതിന് ഒപ്പം തന്നെ നല്ലതുപോലെ അരിപ്പൊടി ഇളക്കി മിക്സ് ചെയ്യാൻ ശ്രദ്ധിക്കണം.

ഇത്തരത്തിൽ നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു ഫ്ലേവറിനായി അല്പം നല്ല ജീരകം ചേർത്ത് കൊടുക്കുക. ശേഷം ഇത് കുറച്ചുനേരം തണുപ്പിക്കാൻ വയ്ക്കുക. തണുത്തതിനുശേഷം നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. ഇനി സാധാരണ പത്തിരി ഒക്കെ ഉണ്ടാകുമ്പോൾ എടുക്കുന്ന വലുപ്പത്തിൽ ഈ മാവ് കൊണ്ട്  ബോൾസ് ഉണ്ടാക്കി എടുക്കണം.

ശേഷം ഇത് പൂരിയുടെ വലിപ്പത്തിൽ കൈകൊണ്ടോ  ചപ്പാത്തി കോൽ ഉപയോഗിച്ചോ പരത്തിയെടുക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ചൂടാക്കാനായി വെക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഇത് ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തെടുക്കുക. രണ്ടു വശവും നല്ലതുപോലെ വെന്ത് പൊങ്ങി വരേണ്ടതുണ്ട്. ഇങ്ങനെ എല്ലാ പൂരിയും ഫ്രൈ ചെയ്ത് എടുക്കുക.

കറി  ഒന്നുമില്ലെങ്കിലും വെറും ചായക്കൊപ്പം കഴിക്കാനും അടിപൊളി ടേസ്റ്റാണ് ഇതിന്. മാത്രമല്ല വളരെ എളുപ്പത്തിൽ  ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡിഷ്‌ കൂടി ആണ്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കണം.

x