റസ്റ്റോറന്റ് സ്റ്റൈലിൽ എങ്ങനെ ക്രീമി ആയിട്ടുള്ള സൂപ്പ് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. വളരെ എളുപ്പം ചെയ്യാവുന്നതാണ്

റസ്റ്റോറന്റിൽ കിട്ടുന്ന ക്രീമി ആയിട്ടുള്ള ടൊമാറ്റോ സൂപ്പ് എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നു നോക്കാം. ഒരു പ്രഷർ കുക്കറിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ഉപ്പ് ഉള്ള ബട്ടറോ ഇല്ലാത്ത ബട്ടറോ ഉപയോഗിക്കാവുന്നതാണ്. ബട്ടർ ഉരുക്കി വന്നുകഴിഞ്ഞാൽ മൂന്ന് അല്ലി വെളുത്തുള്ളി, മൂന്ന് ചെറിയ ഉള്ളി, ചെറിയ കഷ്ണം ഇഞ്ചിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഒരുപാട് ഇഞ്ചി ഇടാതെ സൂക്ഷിക്കുക.

വെളുത്തുള്ളി ചെറിയ ഉള്ളി ഇഞ്ചി എന്നിവ നന്നായി വഴറ്റി കഴിഞ്ഞാൽ ഇതിലേക്ക് 4 വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ചെറിയ ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർക്കുക. സൂപ്പ് ക്രീമി ആയി ലഭിക്കുന്നതിന് വേണ്ടിയാണ് കാരറ്റ് ചേർക്കുന്നത്. ഇതിലേക്ക് ചെറിയ ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കാം.

ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുക. ചെറിയ ചൂടിൽ കുക്കർ അടച്ചുവെച്ച് നാല് വിസിൽ വരുന്നതുവരെ വേവിക്കാവുന്നതാണ്. കുക്കർ തുറന്നതിനു ശേഷം ഒരു കൈയിൽ ഉപയോഗിച്ച് ഇവയെല്ലാം ഇടിച്ചെടുക്കുക. ബ്ലണ്ട് ചെയ്യുവാനായി ബ്ലെൻഡറിന്റെ സഹായം വേണമെങ്കിലും ഉപയോഗിക്കാം. ബ്ലണ്ട് ചെയ്തതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.

അരിച്ചു ബാക്കി വരുന്ന തരി കളയാവുന്നതാണ്. അരിച്ചെടുത്ത സൂപ്പ് വീണ്ടും തിളപ്പിക്കുവാൻ വെക്കുക. ഒന്ന് തിളച്ചുവരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒന്നര ടീസ്പൂൺ പഞ്ചസാരയും ചേർക്കുക. എരുവിന് ആവശ്യമനുസരിച്ച് കുരുമുളകുപൊടി ചേർക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ ഫ്രഷ് ക്രീം ചേർത്താൽ വളരെ നന്നായിരിക്കും. ഇവയെല്ലാം നന്നായി ഇളക്കി കുറച്ചുനേരം കൂടി തിളപ്പിച്ചെടുക്കുക.

Credit : Bincy’s Kitchen

x