ഇനി വെറൈറ്റി ആയി ഒരു കിടിലൻ തക്കാളി റൈസ് ഉണ്ടാക്കാം😍. വീട്ടിൽ എല്ലാവർക്കും ഇഷ്ടമാകും😃 !! തീർച്ച 😋

മലയാളികൾക്ക് മറ്റേത് ഭക്ഷണത്തെക്കാളും കൂടുതൽ പ്രിയം ചോറിനോട് തന്നെ ആയിരിക്കും. ഒരു നേരമെങ്കിലും ചോറുണ്ണാതെ ഇരിക്കുക എന്നത്  ഒരു സാധാരണ മലയാളിക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ചോറ് എന്നത് വെറുമൊരു ഭക്ഷണം എന്നതിലുപരി മലയാളികളുടെ നിത്യ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒരു അനിവാര്യ ഘടകമായി തന്നെ മാറിയിട്ടുള്ള ഒന്നുതന്നെയാണ്.

എന്നാൽ വെറുതെ ചോറ് കഴിക്കുന്നതിനു പകരം വ്യത്യസ്തമായുള്ള പല ഭക്ഷണ പരീക്ഷണങ്ങളും നമ്മൾ ചോറിൽ നടത്താറുണ്ട്. അത്തരത്തിൽ ഒരുപാട് പേരുടെ പ്രിയങ്കരമായ ഒരു ഭക്ഷ്യവിഭവം തന്നെയാണ് തക്കാളി റൈസ് എന്നത്.

വളരെ സ്വാദിഷ്ഠമായ തക്കാളി റൈസ് എങ്ങനെയാണ് തയ്യാറാക്കുക എന്ന് നമുക്കിവിടെ ചർച്ച ചെയ്യാം. തക്കാളി റൈസ് തയ്യാറാക്കുന്നതിന് ആദ്യംതന്നെ നന്നായി വേവിച്ചെടുത്ത രണ്ട് കപ്പ് ബസ്മതി റൈസ് വെള്ളം വിട്ടു പോകുന്നതിനു വേണ്ടി ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അതിന് ശേഷം ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. കടുക് നന്നായി പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും, അഞ്ച് അല്ലി വെളുത്തുള്ളിയും നന്നായി ചതച്ച് പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം എണ്ണയിലേക് ഇട്ട് കൊടുക്കുക. ഇത് നന്നായി മൂപ്പിച്ചെടുത്ത് ശേഷം ഇതിലേക്ക് രണ്ടു സബോള ചെറുതാക്കി നീളത്തിൽ അരിഞ്ഞത്, അഞ്ച് വറ്റൽ മുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പില, എന്നിവ ചേർത്ത് കൊടുക്കേണ്ടതാണ്.

ചേരുവകൾ എല്ലാം നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് അഞ്ച് തക്കാളി കഷണങ്ങളായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി നല്ല രീതിയിൽ വെന്ത് കിട്ടുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയും ചേർത്ത് കൊടുക്കുക. മസാലകളെല്ലാം നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ബസ്മതി റൈസ് ഇട്ടുകൊടുക്കുക.

ചേരുവകൾ എല്ലാം അരിയിൽ നന്നായി പിടിക്കുന്നതുവരെ രണ്ട് മിനിറ്റ് നേരം മിക്സ് ചെയ്ത് കൊടുക്കുക. അതിനുശേഷം ചൂടോടെ തന്നെ തക്കാളി റൈസ് മറ്റു പാത്രങ്ങളിലാക്കി വിളമ്പാവുന്നതാണ്.

Credit: Shaan Geo

x