പാവങ്ങളുടെ ബദാമായ നിലക്കടലയുടെ ഗുണങ്ങൾ അറിയാതെ പോകരുത്. വിലപ്പെട്ട അറിവ്..!

ബദാം ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു ഭക്ഷണപദാർത്ഥമാണ് എല്ലാവർക്കുമറിയാം. ദിവസേന ഓരോ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. എന്നാൽ ദിവസേന ഇത്തരത്തിൽ ബദാം വാങ്ങി കഴിക്കാൻ ഉള്ള സാമ്പത്തികശേഷി സാധാരണക്കാരായ ജനങ്ങൾക്ക് ഉണ്ടാകണമെന്നില്ല.

കാരണം നല്ല ക്വാളിറ്റി ഉള്ള ബദാമിന് കിലോയ്ക്ക് 800 മുതൽ 1000 രൂപ വരെ വില വരുന്നതായിരിക്കും. ഇതേസമയം ബദാമിന്റെ ഗുണങ്ങൾ നൽകുന്ന സാധാരണക്കാരായ ജനങ്ങൾക്കും വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണ പദാർത്ഥത്തെ നാമെല്ലാവരും അറിയാതെ പോകുന്നുണ്ട്.

ഇതാണ് നിലക്കടല എന്നറിയപ്പെടുന്ന കപ്പലണ്ടി. നോൺ വെജ് കഴിക്കുന്ന ആളുകൾക്ക് ആവശ്യമായ പ്രോട്ടീൻ ഇത്തരം നോൺവെജ് വിഭവങ്ങളിൽ നിന്നും ലഭിക്കും. എന്നാൽ വെജിറ്റേറിയൻ ഭക്ഷണ രീതി സ്വീകരിക്കുന്നവർക്ക് അധിക പ്രോട്ടീൻ ലഭിക്കാനായി ഉള്ള ഭക്ഷണം വേറെയില്ല. ഇത്തരക്കാർക്ക് വളരെ ഗുണകരമായ രീതിയിൽ പ്രോട്ടീൻ ലഭിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നിലക്കടല. ഇത് പയർ വർഗ്ഗത്തിൽ പെടുന്നതാണ്.

അധികം കാർബോഹൈഡ്രേറ്റ് ഇല്ലാതെ ഏറ്റവും പ്രോട്ടീൻ അടങ്ങിയ വെജിറ്റബിൾ എന്ന രീതിയിൽ ആണ് നിലക്കടല കണക്കാക്കപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ മസിലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും പ്രോട്ടീൻ ആവശ്യമാണ്. 100 ഗ്രാം കപ്പലണ്ടിയിൽ 28 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ വളരെ ഉപകാരപ്രദമായ ഒരുപാട് വിറ്റാമിനുകളും മൂലകങ്ങളും ലഭിക്കുന്ന ഭക്ഷണമാണ് കപ്പലണ്ടി.

കപ്പലണ്ടി വറുത്തത് കഴിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ കപ്പലണ്ടി വറുത്ത ശേഷം തൊലികളഞ്ഞ് കഴിക്കുമ്പോൾ ഇതിൽ നിന്നും ലഭിക്കേണ്ട പല ഗുണങ്ങളും നഷ്ടപ്പെട്ടു പോകുന്നു. കപ്പലണ്ടി വറുത്ത് കഴിക്കുന്നതിനേക്കാൾ നല്ലത്, ഇത് വെള്ളത്തിലിട്ട് ഒന്ന് കുതിർത്തതിനു ശേഷം തൊലിയോട് കൂടി കഴിക്കുന്നതാണ്. കറികളിൽ കൊഴുപ്പിനു വേണ്ടി തേങ്ങ അരച്ച് ചേർക്കുന്നതിന് പകരം കപ്പലണ്ടി ചേർക്കുന്നത് ആരോഗ്യത്തിന് വളരേ ഗുണകരവും കറിക്ക് കൊഴുപ്പ് നൽകുന്നതുമാണ്.

ഗർഭിണികൾക്കും ഗർഭകാലത്ത് ഉപയോഗിക്കാൻ പറ്റുന്ന വളരെ നല്ല ഒരു ഭക്ഷണപദാർത്ഥമാണ് നിലക്കടല. ഗർഭിണികൾ 60 ഗ്രാം വരെ ദിവസേന നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത്തരത്തിൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഇത്രയധികം ഗുണങ്ങളുള്ള ഒരു ഭക്ഷണപദാർത്ഥം ആയതിനാലാണ് കപ്പലണ്ടിയെ ‘പാവങ്ങളുടെ ബദാം’ എന്ന് വിളിക്കുന്നത്.

x