തട്ടുകടയിൽ നിന്നും ലഭിക്കുന്ന അതേ ചിക്കൻ ഫ്രൈയുടെ സ്വാദോടെ വീട്ടിൽ തന്നെ ഉണ്ടാക്കാം!! എങ്ങനെ എന്ന് നോക്കാം.

ആദ്യം ചിക്കൻ ഫ്രൈയിലേക്ക് ആവശ്യമായിട്ടുള്ള മസാല തയ്യാറാക്കാം. ഒരു പത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ ഇരുവുള്ള മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടി, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാല, ഒരു ചെറുനാരങ്ങയുടെ നീര്, ആവശ്യാനുസരണം ഉപ്പ്, ഒരു കോഴിമുട്ട പൊട്ടിച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് ഒരു അല്പം വെള്ളവും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. നല്ല കട്ടിയുള്ള മസാലയാണ് തയ്യാറാക്കേണ്ടത്. രണ്ട് കിലോ കോഴി ഇറച്ചി കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച് എടുക്കുക. കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ഇറച്ചി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാലയിലേക്ക് ചേർത്ത് നന്നായി മസാല തേച്ച് പിടിപ്പിക്കുക. ഇതിലേക്ക് 10 വെളുത്തുള്ളി അല്ലിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം അര മണിക്കൂർ ഫ്രീസറിൽ തണുപ്പിക്കാൻ വെക്കുക. അരമണിക്കൂറിനു ശേഷം ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ തിളച്ചു കഴിഞ്ഞാൽ ഇതിലേക്ക് ഫ്രീസറിൽ വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഓരോന്നായി ഇട്ട് കൊടുത്ത് ഫ്രൈ ചെയ്യുക. തീ ചുരുക്കി വെച്ച് ഒരുവശം നന്നായി ഫ്രൈ ചെയ്യുക. ശേഷം മറു വശം തിരിച്ചിട്ട് ഫ്രൈ ചെയ്യുക.

ഇരുവശവും നന്നായി ഫ്രൈ ചെയ്താൽ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റാവുന്നതാണ്. ശേഷം ചിക്കൻ വറുത്തട്ടുള്ള എണ്ണയിലേക്ക് 6 പച്ചമുളക് നടുക് കീറിയതും, 6 വെളുത്തുള്ളി ചെറുതായി ചതച്ചതും, ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് എടുക്കുക. മൂപ്പിച്ച് എടുത്ത ഇവ നേരത്തെ തയ്യാറാക്കി മാറ്റി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേർക്കുക. വളരെ എളുപ്പം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ചിക്കൻ ഫ്രൈ കഴിക്കാവുന്നതാണ്.

Credits : Lillys natural tips

x