തമ്പുരാൻ ജ്യൂസ് വീട്ടിലും തയ്യാറാക്കാം. വളരെ എളുപ്പം കുറഞ്ഞചിലവിൽ.

വളരെ ട്രെൻഡിങ് ആയി നിൽക്കുന്ന തമ്പുരാൻ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഇതിനായി രണ്ട് ബീറ്റ്റൂട്ട് തൊലി കളഞ്ഞു കഴുകി വയ്ക്കുക. ഇവ ചെറുതായി മുറിച്ച് ഒരു കുക്കറിലേക്ക് ചേർക്കുക.

ഇതോടൊപ്പം ബീറ്റ്റൂട്ട് വേവാൻ ആവശ്യമായ വെള്ളവും ചേർത്ത് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറാൻ വയ്ക്കുക. ചൂടാറിയ വെന്ത ബീറ്റ്റൂട്ട് മറ്റൊരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഐസ്ക്യൂബ്, ഒരു കഷണം ഇഞ്ചിയും ചേർക്കുക.

ഇതോടൊപ്പം മധുരത്തിന് ആവശ്യമായ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ വാനില എസൻസ്, മൂന്ന് ടേബിൾ സ്പൂൺ വിപിൻ ക്രീമും, ഒരു ടേബിൾസ്പൂൺ മിൽക്ക്മെയ്ഡ്, ആവശ്യത്തിലും പാലും ഒഴിച്ച് ഇവയെല്ലാം നന്നായി മിക്സിയിൽ അടിച്ചെടുക്കുക.

ഒട്ടും കടകൾ ഒന്നും ഇല്ലായെങ്കിൽ വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന തമ്പുരാൻ ജ്യൂസ് മറ്റൊരു ഗ്ലാസിലേക്ക് മാറ്റി കുടിക്കാവുന്നതാണ്. കടകളിൽ നിന്നും ലഭിക്കുന്ന അതേ മധുരത്തിൽ കുടിക്കാവുന്നതാണ്.

Credits : Lillys natural tips

x