5 മിനിറ്റിൽ തയ്യാറാക്കി എടുക്കാവുന്ന ഈ തക്കാളിച്ചോറ് ഒന്ന് പരീക്ഷിച്ചു നോക്കൂ..!!

തിരക്കേറിയ ദിവസങ്ങളിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് തക്കാളി ചോറ്. ഈ രീതിയിൽ ഒന്ന് തക്കാളിച്ചോറ് ഉണ്ടാക്കി നോക്കൂ. ഇതിന് വേണ്ടി ആദ്യം തന്നെ ഒരു പാൻ എടുത്ത് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്ത് ഇതിലേക്ക് കുറച്ച് കടുക് ഇട്ട് പൊടിച്ചെടുക്കുക.

നന്നായി കടുക് പൊട്ടി വരുന്ന സമയത്ത് ഒരു ടീസ്പൂൺ കടലപരിപ്പ് കൂടി ഇട്ടു കൊടുക്കുക. ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ ചേർത്ത് കൊടുത്ത് നന്നായി പൊട്ടിച്ചെടുക്കുക. നന്നായി കളർ മാറി വരുന്ന സമയത്ത് സവാള അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക.

വലിയ ഒരു സവാള നീളത്തിൽ കട്ട് ചെയ്തിട്ട് വേണം ചേർത്ത് കൊടുക്കുവാൻ. ഈ സമയത്ത് കുറച്ച് കറിവേപ്പില കൂടി ചേർത്ത് കൊടുത്തു നന്നായി ഇത് വഴറ്റി എടുക്കാം. ഉള്ളി നന്നായി വാട്ടി എടുത്തതിനു ശേഷം ഇതിലേക്ക് 2 പച്ചമുളക് കീറി ഇട്ടു കൊടുക്കുക.

ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് കൊടുത്ത് പച്ചമണം മാറുന്നതു വരെ നന്നായി വാട്ടിയെടുക്കുക. ഇതിലേക്ക് അത്യാവശ്യം വലിപ്പമുള്ള 3 തക്കാളി അരിഞ്ഞത് ഇട്ട് കൊടുക്കുക. തക്കാളി നല്ല രീതിയിൽ വാടുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക.

ഇനി പൊടികൾ ചേർത്തുകൊടുക്കാം. ആദ്യം തന്നെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുത്തു നന്നായി വാട്ടി എടുക്കാം. ഇതിന് ശേഷം ഒരു ടേബിൾ സ്പൂൺ എരിവുള്ള മുളകുപൊടി ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ ഗരം മസാലയും മല്ലിയിലയും ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. മസാലയിലേക്കുള്ള ഉപ്പ് മാത്രം ഇതിലേക്ക് ചേർത്ത് കൊടുത്താൽ മതി. ഇതിനു ശേഷം വേവിച്ചു വച്ച ചോറ് ഇതിലേക്ക് ഇട്ടു കൊടുക്കുക.

മൂന്ന് മിനിറ്റ് വരെ ലോ ഫ്ലൈമിൽ അടച്ച് വെച്ച് കുക്ക് ചെയ്യുക. ഇതല്ല എങ്കിൽ കുക്കറിൽ ചോറും മസാലയ്ക്ക് ആവശ്യമായതും ഇട്ടുകൊടുത്ത് തയ്യാറാക്കി എടുക്കാവുന്നതുമാണ്. 5 മിനിറ്റ് കൊണ്ട് തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന തക്കാളി ചോറ് റെഡി.

x