വെറും രണ്ടു ചേരുവകൾ മാത്രം മതി.. ചായക്കൊപ്പം ഇനി വേറെ ഒന്നും വേണ്ട.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരം.

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ചായയുടെ ഒപ്പം കഴിക്കാൻ സാധിക്കുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി നോക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ ആവശ്യമായി വരുന്നത് 2 ഉരുളക്കിഴങ്ങ് ആണ്.

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഏകദേശം 250 എംഎൽ അവല് ചേർത്തു കൊടുക്കുക. പച്ചമുളക് ചേർത്ത് കൊടുക്കാം. ചെറിയ രീതിയിൽ അരിഞ്ഞ് വേണം ചേർത്ത് കൊടുക്കുവാൻ.

ചെറുതായി അരിഞ്ഞ മല്ലിയിലയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക. കുഴച്ചെടുക്കുന്ന സമയത്ത് ഒരുപാട് ലൂസ് ആണെന്ന് തോന്നുകയാണെങ്കിൽ മൈദപ്പൊടിആൽബംഅൽപ്പം ചേർത്താൽ മതി.

ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ഇതിനുശേഷം കുറച്ചു കുറച്ച് എടുത്ത് നീളത്തിലോ റോള് ആയോ ഇഷ്ടമുള്ള അളവിൽ മാറ്റിയെടുക്കാം. ഇതിനു ശേഷം ഇത് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

മീഡിയം ഫ്ലെയിമിൽ വെച്ച് വേണം ഫ്രൈ ചെയ്ത് എടുക്കുവാൻ. രണ്ടു ഭാഗവും ഗോൾഡ് നിറത്തിൽ ആയി വന്നാൽ മാറ്റിയെടുക്കാവുന്നതാണ്. വിച്ച് ഉരുളക്കിഴങ്ങ് ആയതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ മൊരിഞ്ഞു കിട്ടുന്നതാണ്.

2 ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നാലുമണി പലഹാരം റെഡി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഈ നാലുമണി പലഹാരം വീട്ടിൽ ഒന്ന് ചെയ്തു നോക്കൂ.

x