വെറുതെ ഇരിക്കുമ്പോൾ വ്യത്യസ്തമായ ഒരു വെജ് ബിരിയാണി ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ കൊതിയൂറും ബിരിയാണി ഉണ്ടാക്കാം.

ബിരിയാണി എല്ലാവരും കഴിച്ചിട്ടുണ്ടാകും. നോൺവെജ് കഴിക്കാത്തവരും നോയമ്പ് സമയത്തും എല്ലാം വെച്ച് ബിരിയാണി എല്ലാവർക്കും ആവശ്യമുള്ളതാണ് . എങ്കിലും വെജ് ബിരിയാണിയോട് നോൺ വെജ് ബിരിയാണിയോട് ഉള്ളത്ര പ്രിയം ആർക്കും ഉണ്ടാകില്ല. കാരണം അത്ര സ്വാദിഷ്ടം അല്ല എന്നത് തന്നെയാണ് കാര്യം.

എന്നാൽ ഇന്ന് വളരെ വ്യത്യസ്തമായി എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു വെജ് ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി രണ്ട് സവാള വറുത്തെടുക്കുക. അതിനുശേഷം വലിയൊരു പാൻ അടുപ്പിൽവെച്ച് അതിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്കു ആവശ്യത്തിനു ഉപ്പും ചേർക്കുക.

അതിനു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ഇതിൽ ചേർത്തു കൊടുക്കുക. അതിനുശേഷം കുറച്ച് പച്ചക്കറികൾ ഇതിലേക്ക് ഇട്ട് വേവിച്ചെടുക്കണം. അതിനായി വെള്ളം തിളച്ചതിനുശേഷം അതിലേക്ക് ഒരു മീഡിയം വലിപ്പമുള്ള ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ രണ്ടു വലിയ ഉരുളക്കിഴങ്ങും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

അതിനോടൊപ്പം ആറ് ബീൻസ് പയർ ചെറിയ വലിപ്പത്തിൽ അരിഞ്ഞത് ചേർക്കുക. അതുപോലെ തന്നെ അരക്കപ്പ് കോളിഫ്ലവർ ഇതിലേക്ക് കൊടുക്കുക. ഇനി പച്ചക്കറികളെല്ലാം മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കുക. അതിനുശേഷം 2 കപ്പ് അരി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് 10 മിനിറ്റ് നേരം കുതിരാൻ ആയി വയ്ക്കണം. ഇനി ഇത് വലിയൊരു പാനിലേക്ക് മാറ്റണം.

അതിനായി പാനിൽ നിറയെ വെള്ളം എടുക്കുക. അതിനു ശേഷം വെള്ളം ചൂടായതിനു ശേഷം ഇതിലേക്ക് നാല് ഏലക്കാ, ഒരു തക്കോലം, നാല് ഗ്രാമ്പൂ, രണ്ടു കഷണം കറുവപ്പട്ട, 2 ബേയ്ലീവ്‌സ് എന്നിവ ഇടുക. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് കൊടുക്കുക. ഇനി ഇത് നന്നായി ഇളക്കി തിളച്ചുവരുമ്പോൾ കുതിർത്തുവച്ച അരി ഇട്ടു കൊടുക്കണം.

ഈ അരി മുക്കാൽ ഭാഗം വെന്ത് വരുമ്പോൾ കോരി മാറ്റുക. അതിനുശേഷം ഒരു പാനിലേക്ക് കാൽ ഭാഗം വേവിച്ചുവെച്ച പച്ചക്കറികൾ മാറ്റുക. അതിനു ശേഷം ഇതിലേക്ക് വറുത്തു വച്ച സവാളയുടെ മുക്കാൽഭാഗവും എടുക്കുക. ഇനി ഇതിലേക്ക് വെള്ളത്തിൽ നന്നായി കുതിർത്ത ഗ്രീൻപീസ് അരക്കപ്പ് ഇട്ട് കൊടുക്കുക. അതിനു ശേഷം മൂന്ന് ടേബിൾസ്പൂൺ മല്ലിയിലയും മൂന്ന് ടേബിൾസ്പൂൺ പുതിനയിലയും ഇട്ടു കൊടുക്കുക.

അതിനുശേഷം ഇതിലേക്ക് രണ്ടു ഗ്രാമ്പു, രണ്ട് ഏലയ്ക്കാ, ഒരു ബേലീവ്സ്. എന്നിവ ഇട്ട് കൊടുക്കുക. അതിനുശേഷം ഒന്നര ടീസ്പൂൺ മുളകുപൊടി ചേർക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ജീരകം പൊടിച്ചതും കിട്ടുക. ഇതിലേക്ക് ഒരു സ്പൂൺ മല്ലിപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇടുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ബിരിയാണി മസാല ചേർക്കുക. അതിനുശേഷം മുക്കാൽ ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തൈരും ചേർക്കണം. ഇനി ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ഇതിന് മുകളിലേക്ക് വേവിച്ചുവെച്ച അരി ഇട്ട് കൊടുക്കുക. ഇനി ഇങ്ങനെ മുകളിലായി രണ്ട് ടേബിൾസ്പൂൺ നെയ് ചെറുതായി ഒഴിച്ചു കൊടുക്കുക. അതിനു ശേഷം വറുത്തു വച്ച സവാളയും ചേർക്കുക.

ആവശ്യത്തിന് മല്ലിയിലയും ചെർത്ത ശേഷം മൂടിവെച്ച് വേവിക്കുക. സ്വാദിഷ്ടമായ വെജ് ബിരിയാണി തയ്യാറായിരിക്കുന്നു.

x