ഇത്ര എളുപ്പമായിരുന്നോ വെജിറ്റബിൾ കടായി ഉണ്ടാക്കാൻ.? ഇനി അനായാസം ഉണ്ടാക്കാം വെജിറ്റബിൾ കടായി.

സാധാരണയായി വെജിറ്റബിൾ വിഭവങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്ന ആളുകളാണ് നമ്മൾ മലയാളികൾ. വെജിറ്റബിൾ കറികളുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് വെജിറ്റബിൾ കടായി തന്നെയാണ്.എന്നാൽ പല ആളുകൾക്കും സ്വാദിഷ്ടമായ ഈ വെജിറ്റബിൾ കടായി എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് അറിയുകയില്ല. അതുകൊണ്ട് എങ്ങനെയാണ് സ്വാദിഷ്ടമായ രീതിയിൽ വെജിറ്റബിൾ കടായി ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.

വെജിറ്റബിൾ കടായി ഉണ്ടാക്കാനായി ആദ്യം നമുക്ക് വേണ്ടത് കുറച്ച് പച്ചക്കറികളാണ്. ക്യാരറ്റ് ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, അരക്കപ്പ് ബീൻസ്, എന്നിവയാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. ഇതിനുശേഷം ഈ പച്ചക്കറികളെല്ലാം വേവിച്ചെടുക്കുക. വേവിച്ച് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മറ്റു പച്ചക്കറികൾ അല്പം വെന്തതിനു ശേഷം മാത്രമേ കോളിഫ്ലവർ ചേർക്കാവൂ. തുടർന്ന് എല്ലാ പച്ചക്കറികളും പകുതി വേവാകുമ്പോൾ തന്നെ മാറ്റി വയ്ക്കേണ്ടതാണ്.

ഇതിനുശേഷം രണ്ട് തക്കാളി തൊലി കളഞ്ഞതിനുശേഷം മിക്സിയിലിട്ട് അരച്ചെടുക്കുക. ഇതിന് ശേഷം ഒരു പാൻ എടുത്ത്, അതിലേക്ക് ഒന്നര ടീസ്പൂൺ പച്ചമല്ലി, ഒരു ടീസ്പൂൺ ചെറു ജീരകം, ഒരു ടീസ്പൂൺ പെരുംഞ്ചീരകം, രണ്ട് ഗ്രാമ്പൂ, 3 വറ്റൽ മുളക് തുടങ്ങിയവ ചേർത്ത് ചൂടാക്കിയെടുക്കുക. ഇതിനു ശേഷം ഇത് ഒരു മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ഇതിനുശേഷം മറ്റൊരു പാൻ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക.

നെയ് ചൂടായി വന്നതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ ചെറു ജീരകം, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്, രണ്ട് പച്ചമുളക്, തുടങ്ങിയവ ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ നല്ലതുപോലെ വഴന്നു വന്നതിനുശേഷം, ഇതിലേക്ക് അൽപം സവാള ചേർത്ത് വഴറ്റുക. സവാള നല്ലതുപോലെ വഴന്നു വന്നതിനു ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആദ്യം തയ്യാറാക്കി വെച്ച മസാല രണ്ട് ടീസ്പൂൺ, അരച്ചുവെച്ചിരിക്കുന്ന തക്കാളി പേസ്റ്റ്, അല്പം മല്ലിയില, ആവശ്യത്തിന് ഉപ്പ് തുടങ്ങിയവ ചേർത്ത് നല്ലതുപോലെ ഇളക്കുക.

തുടർന്ന് ഇത് ഒന്നു കുറുകി വരുന്നതുവരെ കാത്തിരിക്കുക. തുടർന്ന് ഗ്രേവിക്ക് ആവശ്യമായ അല്പം വെള്ളവും ചേർത്ത് കൊടുക്കുക. ഇത് തിളച്ച് വന്നതിനുശേഷം ആദ്യം വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്. തുടർന്ന് നല്ലപോലെ മിക്സ് ചെയ്യുക. കറി തിളച്ചു വന്നതിനുശേഷം, അല്പം സവാള ക്യാപ്സിക്കം എന്നിവ അരിഞ്ഞത് ചേർത്ത് കൊടുക്കുക. കറി നല്ലതുപോലെ തിളച്ചതിനുശേഷം, ഇതിലേക്ക് ആദ്യം തയ്യാറാക്കി വച്ചിരിക്കുന്ന മസാല ഒരു ടീസ്പൂൺ ചേർക്കുക.

ഇതിനോടൊപ്പം കാൽ ടീസ്പൂൺ ഘരം മസാല, 2 കറുവപ്പട്ട, അല്പം മല്ലിയില, അല്പം ബട്ടർ തുടങ്ങിയവ ചേർത്ത് നല്ലതുപോലെ ഇളക്കിക്കൊടുക്കുക. സ്വാദിഷ്ടമായ വെജിറ്റബിൾ കറി തയ്യാറാക്കാനുള്ള ഈ രുചിക്കൂട്ട് എല്ലാ വീട്ടമ്മമാർക്കും, പാചകത്തെ ഇഷ്ടപ്പെടുന്നവർക്കും വളരെ ഉപകാരപ്രദമായിരിക്കും. അതിനാൽ ഈ രുചിക്കൂട്ട് എല്ലാവരിലേക്കുമെത്തിക്കുവാൻ, പരമാവധി പരിശ്രമിക്കുക.

x