പച്ചക്കറികൾ ഉപയോഗിച്ച് ഒരു അടിപൊളി കറി ഉണ്ടാക്കി നോക്കിയാലോ? ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ.

പച്ചക്കറികൾ കൊണ്ട് നിരവധി കറികൾ നമ്മളെന്നും കഴിക്കാറുള്ളതാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു അടിപൊളി കറി ഉണ്ടാക്കിയാലോ? പച്ചക്കറികൾ ചേർത്ത് ഒരു മിക്സ് കറിയാണ് ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. എങ്ങനെയാണ് ഇത് തയ്യാറാക്കുക എന്ന് നോക്കാം.

ഇതിനായി ആദ്യം ഒരു പാനിൽ വെള്ളം ചൂടാവാൻ ആയി വെക്കുക. വെള്ളം നല്ലത് പോലെ തിളച്ചു വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത  ഉരുളക്കിഴങ്ങ്, അതുപോലെതന്നെ ക്യാരറ്റ്, ഫ്രഞ്ച് ബീൻസ് എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം ചെറുതായൊന്ന് വേവിക്കുക. ശേഷം ഇതിലേക്ക് കോളിഫ്ലവർ ആഡ് ചെയ്യുക.

ശേഷം ഒരു 10 മിനിറ്റ് വേവിക്കുക. അതിനുശേഷം പച്ചക്കറികളെല്ലാം കോരിയെടുത്ത് തണുത്ത വെള്ളത്തിലേക്ക് മാറ്റുക. അതിനുശേഷം മറ്റൊരു പാൻ എടുത്തു അതിലേക്ക് എണ്ണ ചൂട് ആകാൻ വെക്കുക. ശേഷം അതിലേക്ക് അല്പം ജീരകം ആഡ് ചെയ്യുക. അതിനുശേഷം രണ്ട് പച്ചമുളക് അരിഞ്ഞത് ചേർക്കുക.

അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുക്കുക. സവാള നല്ലതുപോലെ ബ്രൗൺ കളർ ആയി വരുന്നതുവരെ വഴറ്റുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിലേക്ക് രണ്ട് തക്കാളി അരച്ച് വെച്ചത് ചേർത്ത്  കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി,മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർക്കുക.

ശേഷം പൊടികളുടെ എല്ലാം പച്ച മണം മാറുന്നത് വരെ വഴറ്റുക. അതിലേക്ക് അല്പം നെയ്യ് ആഡ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചു വച്ചിരുന്ന പച്ചക്കറികൾ ആഡ് ചെയ്തു കൊടുക്കുക. ആവശ്യമെങ്കിൽ അൽപം ഗ്രീൻ പീസ് കൂടി ആഡ് ചെയ്യുക. ശേഷം അൽപ്പം മല്ലിയില കൂടി ആഡ് ചെയ്തു നല്ലതുപോലെ വേവിക്കുക. ഇതോടെ വളരെ ടേസ്റ്റി ആയ വെജിറ്റബിൾ കറി തയ്യാറായി കഴിഞ്ഞിരിക്കുന്നു.