പാൽ ഉണ്ടെങ്കിൽ ഈ ഡ്രിങ്ക് ഉണ്ടാക്കി നോക്കാതെ പോകരുത്. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി വാനില ഡ്രിങ്ക് ഞൊടിയിടയിൽ.

കൂൾ ഡ്രിങ്കുകൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. പലതരം വെറൈറ്റി കൂൾ ഡ്രിങ്കുകൾ നമ്മുടെ ചുറ്റുപാടും ലഭിക്കുമെങ്കിലും വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന വളരെ കുറച്ച് കൂൾ ഡ്രിങ്ക്സ് റെസിപി  മാത്രമേ പലർക്കും അറിയുകയുള്ളൂ.

എന്നാൽ പലർക്കും അറിയാത്ത പല ഡ്രിങ്കുകളും എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ.  ഇന്ന് നമുക്ക്  അത്തരത്തിലുള്ള  ഒരു വാനില ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് എത്ര ഡ്രിങ്ക് ആണ് വേണ്ടത് എന്നുവെച്ചാൽ  അത്രയും അളവിൽ പാൽ ചേർക്കുക.

ശേഷം ഇതിലേക്ക് വാനിലയുടെ ഫ്ലേവർ കിട്ടുന്നതിനായി വാനില എസൻസ് ആഡ് ചെയ്തു കൊടുക്കുക. കൂൾ ഡ്രിങ്ക് ആയതുകൊണ്ട് തന്നെ തണുപ്പിനായി ഐസ്ക്യൂബ്കളും ഇട്ടു കൊടുക്കുക. ശേഷം ഇത് നല്ലതുപോലെ ഒന്ന് അടിച്ചെടുക്കുക. വാനില എസ്സൻസ് പാലിൽ മിക്സ് ആകുന്നതിനും  ഐസ് ക്യൂബുകൾ ചെറുതായി ഉടഞ്ഞു  തണുപ്പ് വരുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ നന്നായി  അടിച്ചെടുക്കുന്നത്.

ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് കസ്കസ് ആഡ് ചെയ്യുക. ശേഷം വീണ്ടും അല്പം ഐസ്ക്യൂബ് ഇട്ടുകൊടുക്കാം. അതിനു മുകളിൽ ആവശ്യമുള്ള നട്ട്സോ  അല്ലെങ്കിൽ ഫ്രൂട്ട്സോ ഒക്കെ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം സർവ്  ചെയ്തു ഉപയോഗിക്കാം. പല ആളുകൾക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ  ഡ്രിങ്ക് റെസിപ്പി അറിയില്ല.

വളരെ ടേസ്റ്റി  ആയിട്ടുള്ള ഒരു ഡ്രിങ്ക് തന്നെയാണിത്. പാൽ കുടിക്കാത്ത കുട്ടികളെ അത് കഴിപ്പിക്കാൻ വേണ്ടിയൊക്കെ ഈയൊരു ഡ്രിങ്ക് ഉണ്ടാക്കി കൊടുക്കാവുന്നതാണ്.

x