ഇനി വെറൈറി ആയി തക്കാളി ചോർ ഉണ്ടാക്കാം. എളുപ്പത്തിൽ സ്വദിഷ്ടമായി ഉണ്ടാക്കാം എപ്പോൾ വേണമെങ്കിലും.

തക്കാളി ചോർ മിക്കവരും കഴിച്ചിട്ടുണ്ടാകും. തമിഴ്നാട്ടിൽ എല്ലാം ഇത് അവരുടെ സ്പെഷ്യൽ വിഭവങ്ങളിൽ ഒന്നാണ്. ഈ തക്കാളിച്ചോറ് നമുക്ക് നമ്മുടെ വീട്ടിൽ ഉണ്ടാക്കിയാലോ. വളരെ സ്വാദിഷ്ടമായ ഈ തക്കാളി ചോർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി അടുപ്പിൽ ഒരു പാത്രം വെച്ച് അതിലേക്ക് കുറച്ച് ഓയിൽ ഒഴിക്കുക.

ഇതിലേക്ക് ആദ്യം കുറച്ച് കടുക് പൊട്ടിക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ ഉഴുന്ന് ചേർക്കുക. അതിനുശേഷം അര ടീസ്പൂൺ പെരുംജീരകം കൂടി ചേർക്കുക. ഇനി ഇതിലേക്ക് ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞതും ഒരു പച്ചമുളക് നീളത്തിൽ കീറിയതും കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. സവാള ഒരെണ്ണം മതിയാവും.

കാരണം, തക്കാളി ആണ് ഇതിൽ മുന്നിട്ടു നിൽക്കേണ്ടത്. ഇത് നന്നായി ഒന്ന് വഴന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിനെ പച്ചമണം ഒന്ന് മാറുന്നതുവരെ നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. അതിനു ശേഷം അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക.

അതിനുശേഷം ഇതിലേക്ക് മൂന്നു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം മൂടി വെച്ച് വേവിക്കണം. മൂടി വെച്ച് വേവിക്കുമ്പോൾ തീ നന്നായി കുറച്ചു വേണം വേവിക്കാൻ. ഇനി ഇതിലെ തക്കാളിയുടെ വെള്ളം നന്നായി ഇറങ്ങി തിളക്കുന്നുണ്ടാകും.

ഇപ്പോൾ നമ്മൾ തവി ഉപയോഗിച്ച് തക്കാളി നന്നായി പേസ്റ്റ് രൂപത്തിൽ ഉടച്ചു കൊടുക്കുക.ഇതൊന്ന് നന്നായി ഇളക്കിയതിനു ശേഷം ഇതിലേക്ക് വേവിച്ചുവെച്ച ചോറ് 2 കപ്പ് ചേർത്ത് കൊടുക്കുക. കൂടുതൽ ആളുകൾക്ക് വേണ്ടിയാണ് തയ്യാറാക്കുന്നത് എങ്കിൽ ചേരുവകളെല്ലാം കൂട്ടിയതിനു ശേഷം ഈ രീതിയിൽ തന്നെ ചെയ്തെടുക്കുക.

ചോറ് നന്നായി ഇതിൽ മിക്സ് ചെയ്തതിനു ശേഷം കുറച്ചു നേരം കൂടി അടച്ചുവയ്ക്കണം. കുറച്ച് മല്ലിയില കൂടി ഇതിനു മുകളിലായി വിതറിയശേഷം വിളമ്പി ഉപയോഗിക്കാവുന്നതാണ്. സ്വാദിഷ്ടമായ തക്കാളി ചോർ തയ്യാറായിരിക്കുന്നു.

x