ചിക്കൻ നഗട്സ് ഉണ്ടാക്കാൻ ഇത്രയും എളുപ്പമായിരുന്നോ. വീട്ടിൽ തന്നെ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ.

സ്നാക്സുകൾ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. പലവിധത്തിലുള്ള പലഹാരങ്ങൾ എന്നും  ഉണ്ടാക്കാൻ ട്രൈ ചെയ്യുന്നവരാണ് നമ്മളോരോരുത്തരും. എന്നാൽ പലപ്പോഴും കടകളിൽ നിന്ന് ലഭിക്കുന്ന അത്ര സ്വാദിഷ്ടമായ സ്നാക്സ് നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കാറില്ല.  എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിഭവം നമുക്കൊന്ന് പരിചയപ്പെടാം.

ചിക്കൻ നഗറ്റ്സ് എന്നാണ്  ഈ വിഭവത്തിന്റെ പേര്. സാധാരണയായി കടകളിൽ ലഭിക്കുന്ന ഈ വിഭവം എളുപ്പത്തിൽ തന്നെ നമ്മുടെ അടുക്കളകളിൽ ഉണ്ടാക്കാൻ സാധിക്കും. ഇത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ഈയൊരു  സ്നാക്സ് ഉണ്ടാക്കാനായി  ഏറ്റവും ആദ്യം  ആവശ്യമുള്ളത് ബ്രഡ് ആണ്. ആദ്യമായി  ആവശ്യമുള്ളത്ര എണ്ണം ബ്രഡ് എടുക്കുക. ശേഷം അതിൻറെ സൈഡ് കട്ട് ചെയ്യുക. നാലു സൈഡും കൃത്യമായി കട്ട് ചെയ്യാൻ ശ്രദ്ധിക്കണം.

ശേഷമുള്ള ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത്തരത്തിൽ ചെറുതായി മുറിച്ചെടുത്ത കഷ്ണങ്ങൾ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. ഇതിൽ  നിന്ന് അല്പം ബ്രെഡ് പൊടിച്ചത് എടുത്ത് ഫിനിഷിങ്ങിനായി മാറ്റിവെക്കേണ്ടതുണ്ട്. അതിനുശേഷം  വേണ്ട അളവിൽ ചിക്കൻ വേവിച്ചത് പൊടിച്ചെടുക്കുക.

ശേഷം ബ്രഡ് പൊടിച്ചതും ചിക്കനും നന്നായി മിക്സ് ചെയ്യുക. ശേഷം ചിക്കന്റെയും ബ്രഡിന്റെയും ഈ മിക്സ്ചർലേക്ക് ഉപ്പ് ആവശ്യാനുസരണം ചേർക്കുക. അതിനുശേഷം  അളവിനനുസരിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ശേഷം സോയസോസ് ചേർത്ത് അതിലേക്ക് അല്പം കുരുമുളകുപൊടി കൂടി ആഡ് ചെയ്യുക. ഇത്രയും ചെയ്തതിനു ശേഷം നല്ലപോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്യുമ്പോൾ അധികം സ്മൂത്ത് ആവാതിരിക്കാൻ ശ്രദ്ധിക്കണം.

മസാല ആവശ്യമുണ്ടെങ്കിൽ അതും അല്പം ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു കയ്യിൽ വെച്ച് നന്നായി പരത്തിയെടുക്കുക. ഇത്തരത്തിൽ  പരത്തി വെച്ചതിനുശേഷം ഷേപ്പ് കിട്ടാനായി കത്തി ഉപയോഗിച്ച് ചതുരാകൃതിയിൽ  മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ചിക്കന്റെയും ബ്രെഡിന്റെയും അളവിനനുസരിച്ച് മുട്ട എടുക്കുക. മുട്ടയിലേക്ക് ഉപ്പും ഒരു ടേബിൾസ്പൂൺ പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

അതിനുശേഷം നേരത്തെ ചതുരാകൃതിയിൽ കട്ട് ചെയ്തു വച്ചിട്ടുള്ള പീസുകൾ ഓരോന്നായി എടുത്തു ആദ്യം മുട്ടയിലും ശേഷം  നേരത്തെ എടുത്തു വച്ചിരുന്ന പൊടിച്ച ബ്രെഡിലും മുക്കിയെടുക്കുക.  അതിനുശേഷം ഇത് എണ്ണയിൽ വറുത്തുകോരുക.  വളരെ ടേസ്റ്റിയും  ക്രഞ്ചിയുമായ ചിക്കൻ നഗട്സ്  റെഡിയായി കഴിഞ്ഞിരിക്കുന്നു.

x